ഡിസൈൻ മികവില്‍ എസ് ക്രോസ്

2017  എന്നത് ഈ വാഹന രംഗത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു , ഒരുപാട് ലോഞ്ചുകൾ നടന്ന ഒരു വർഷമാണ്. എല്ലാ വാഹന നിർമാതാക്കളും അവരുടെ നിലവിലുള്ള വാഹനങ്ങളെ ആണ് ഏറ്റവും കൂടുതൽ പരിഷ്കരിച്ച് ഇറക്കിയിട്ടുള്ളത് . ഇത്തരത്തിൽ വാഹന രംഗത്തുണ്ടാകുന്ന പുതുമകളും മാറ്റങ്ങളും അവതരിപ്പിക്കുകയാണ് ഫാസ്റ്റ് ട്രാക്കിൽ 

ഇന്ത്യക്കാരുടെ മനസറിഞ്ഞു വാഹനങ്ങൾ നിർമിക്കുന്നതിൽ മുൻപന്തിയിലാണ് വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ സ്ഥാനം . എല്ലാ വിഭാഗത്തിലേക്കും അവരുടെ പ്രാതിനിദ്യം അറിയിച്ചുകഴിഞ്ഞു . മാരുതി  അടുത്തകാലത്ത് അവതരിപ്പിച്ച ഒരു വാഹനമായിരുന്നു എസ് ക്രോസ്  എന്നത് എന്നാൽ എസ് ക്രോസ് എന്തൊകൊണ്ടു വേണ്ടത്രേ ശ്രദ്ധേയമായില്ല, ഈ വാഹനത്തെ വീണ്ടും മാരുതി മുത്തിയ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ശരിക്കും ഇപ്പോഴാണ് ഈ വാഹനം ഏതുക്ലാസിനാണോ ആ ക്ലാസിനു വേണ്ടതായ ഡിസൈൻ മികവിലെത്തുന്നത് ഈ വാഹനമാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടാൻ പോകുന്നത്