വിപ്ലവം സൃഷ്ടിക്കാൻ ടാറ്റ നെക്സോണ്‍

വാഹനങ്ങളെ ചുരുക്കം ചില വിഭാഗങ്ങളായിയാണ് പണ്ട് തരംതിരിച്ചിരുന്നതെങ്കിൽ ഇപ്പോൾ ദിനവും പുതിയ പുതിയ വിഭാഗങ്ങൾ കൂടിവരികയാണ് , അടുത്തകാലത്തായി കോംപാക്ട് എസ് യു വികൾക്കാണ് കൂടുതൽ പ്രദാനം എല്ലാവരും നൽകിപ്പോന്നിട്ടുള്ളത്, ഈ വിഭാഗത്തിലേക്ക് നിരവധി വാഹന നിർമാതാക്കൾ എത്തികൊണ്ടിരിക്കുന്ന കാഴ്ചയാണ് എപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു വാഹനത്തിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്ട്രാക്കിലോടെ പരിചയപെടുത്തുന്നത് 

ഇന്ത്യൻ വാഹന വിപണിയിൽ എന്നും  കാര്യമായ സംഭാവന നൽകിയിട്ടുള്ള വാഹഹ നിർമാതാക്കളാണ് ടാറ്റാ. പ്രിത്യേകിച്ച് ലോക വാഹന വിപണിയിൽപോലും ഒരുലക്ഷം രൂപയുടെ വാഹനം എന്ന ആശയം കൊണ്ടുവന്നതും ഇവർ തന്നെയാണ് . ഇവർ ഇന്ത്യൻ വിപണിയിൽ എത്തിയപ്പോൾ എല്ലാ വിഭാഗത്തിലേക്കും വാഹനങ്ങൾ ഇറക്കി. ടാറ്റ ഇൻഡിക്ക എന്ന വാഹനമായിരുന്നു ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ ശ്രദ്ദേയമായത്, അതിനുശേഷം ഒരുവാഹനംപോലും അത്രയധികം ശ്രദ്ധേയമായില്ല എങ്കിലും ടാറ്റ റ്റിയാഗോ എന്ന വാഹനം മുതൽ ടാറ്റ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.  ഇപ്പോൾ അവർ കോംപാക്ട് എസ് യു വി എന്ന വിഭാഗത്തിലേക്ക് നെക്സോണ്‍ എന്ന വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ വാഹനത്തെ കൂടുതൽ അടുത്തറിയുന്ന ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ.

ടാറ്റ സെസ്റ്റ്, ബോൾട്ട് തുടങ്ങിയ വാഹനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നെക്സോണും നിർമ്മിച്ചിരിക്കുന്നത്, റിസ്റ്റ് ബാൻഡ് കീ, ഡ്രൈവിങ് മോഡ്, സ്ലൈഡിങ് ടാംബൂർ തുടങ്ങി ഈ വിഭാഗത്തിൽ തന്നെ ഇതാദ്യമായി ഇടംപിടിക്കുന്ന പുതുമകളും ടാറ്റ മോട്ടോഴ്സ് ‘നെക്സോണി’ൽ വാഗ്ദാനം ചെയ്യുന്നുണ്ട്

ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ് എന്നിവ മികച്ച സുരക്ഷ ഉറപ്പാക്കുന്നു, ആധുനിക ഡ്യുവൽ പാത്ത് സസ്പെൻഷൻ, കോണർ സ്റ്റെബിലിറ്റി, റിയർവ്യൂ പാർക്കിങ് സെൻസർ, കാമറ, ഐസോഫിക്സ് റിയർ ഔട്ട്ബോഡ് എന്നിവയൊക്കെ ‘നെക്സണി’ലുണ്ടാവും. ഷാർക് ഫിൻ ആകൃതിയുള്ള ആന്റിന, സഹയാത്രികയ്ക്കായി വാനിറ്റി മിറർ, മുന്നിലും പിന്നിലും 12 വോൾട്ട് പവർ ഔട്ട്പുട്ട്, സമ്പൂർണ പവർ വിൻഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ, ഫോൾഡബ്ൾ ഔട്ടർ റിയർവ്യൂ മിറർ എന്നിവയും ഈ എസ് യു വിയിലുണ്ട്.

1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിന്‍ നെക്സൺ പെട്രോളിനും. പുതിയ 1.5 ലിറ്റർ റേവ്ട്രോർക്ക് എൻജിന്‍ ഡീസൽ മോഡലിനും മികച്ച പ്രകടനവും ഇന്ധനക്ഷമതയും വാക്ദാനം ചെയുന്നു 

നാലു സിലിണ്ടർ ഡീസൽ എൻജിന് 3,750 ആർ പി എമ്മിൽ 110 പി എസ് വരെ കരുത്തും 1,500 — 2,750 ആർ പി എം നിലവാരത്തിൽ 260 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആർ പി എമ്മിലെ 110 പി എസ് ആണ്. 2,000 — 4,000 ആർ പി എമ്മിലെ 170 എൻ എമ്മാണ് ഈ എൻജിന്റെ പരമാവധി ടോർക്. പെട്രോൾ എൻജിനു ലീറ്ററിന് 18 കിലോമീറ്ററും ഡീസൽ എൻജിന് 23 കിലോമീറ്ററുമാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.  

പെട്രോൾ പതിപ്പിന് 5.85 ലക്ഷം രൂപ മുതൽ 8.59 ലക്ഷം രൂപ വരെയും ഡീസൽ പതിപ്പിന് 6.85 ലക്ഷം മുതൽ 9.44 ലക്ഷം രൂപവരെയുമാണ് എക്സ്ഷോറൂം വില