മഹീന്ദ്ര ഹിമാലയന്‍ സ്പിറ്റിവാലി എസ്കേപ്പ് ഫാസ്റ്റ്ട്രാക്കില്‍

മോട്ടോര്‍ സ്പോര്‍ട്ടിസിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതില്‍ മുന്‍ പന്തിയിലാണ് മഹീന്ദ്ര അഡ്വഞ്ചേര്‍സ്. ഇവരുടെ കലണ്ടറിലെ ഒരു യാത്രയാണ് ഹിമാലയന്‍ സ്പിറ്റിവാലി എസ്കേപ്പ്. സമുദ്രനിരപ്പില്‍നിന്ന് 16,000 അടി ഉയരംവരെ ഡ്രൈവ് ചെയ്ത് സ്ഥലങ്ങള്‍ കണ്ട് വാഹനത്തെ കൂടുതല്‍ അടുത്തറിയുന്ന യാത്ര. നാലാമത് എഡിഷന്‍ സ്പിറ്റിവാലി എസ്കേപ്പ് ചണ്ഡീഗഢില്‍നിന്ന് ആരംഭിച്ച് നാര്‍ക്കണ്ട, നാക്കോ, സാങ്‍ല, കാസ എന്നിവിടങ്ങളിലൂടെ കടന്ന് ചണ്ഡീഗഢില്‍ തിരിച്ചെത്തിചേരുന്നു. പ്രസിദ്ധമായ ബുദ്ധവിഹാരങ്ങളും പ്രശ്സതമായ ചുരങ്ങളും കടന്ന് 13,000 കിലോമീറ്റര്‍ ദൂരമാണ് ഡ്രൈവ് ചെയ്തത്.  പലസ്ഥലങ്ങളിലും നിരത്തുകള്‍ സാങ്കല്‍പികമായിരുന്നു. ടിബറ്റന്‍ ബോര്‍ഡറായ ചിത്കുള്‍ ലോകത്തിലെ ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗ്രാമം അധികം ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത ചന്ദ്രാത്തടാകം ഇവയെല്ലാം ഈ യാത്രയുടെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. പ്രശ്സ്ത റാലിയില്‍ റെയ്സ് ഡ്രൈവറായ ഹരിസിങ് ആയിരുന്നു ലീഡ് കാര്‍ നിയന്ത്രിച്ചിരുന്നത്. 

നാലാം എഡിഷന്‍ മഹിന്ദ്ര അഡ്വഞ്ചര്‍ ഹിമാലയന്‍ സ്പിറ്റി വാലി എസ്കേവ് വിശേഷങ്ങള്‍ ഫാസ്റ്റ്ട്രാക്കില്‍ . ഞായര്‍ രാത്രി 7.30ന് മനോരമ ന്യൂസില്‍‌