ടിയാഗോ ടിഗോറാകുമ്പോൾ

വാഹനലോകം പ്രതിദിനമെന്നോണം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുയാണ്. പുതിയ സാങ്കേതിക വിദ്യ മുതൽ രൂപമാറ്റം വരെ പുതുമയോടെ അവതരിപ്പിക്കുന്നു വാഹനനിർമാതാക്കൾ. ഈ അടുത്ത കാലത്ത് കണ്ടുവരുന്ന പ്രവണത നിലവിലുള്ള ഹാച്ച്ബാക്കിനെ ബൂട്ടു ചേർത്തു വച്ച് സെഡാനായിമാറ്റിയോ സെഡാനെ ഹാച്ച്ബാക്കായോ ഇറക്കുക എന്നതാണ്. അത്തരത്തിൽ ടാറ്റ ടിയാഗോ വിപണിയിലെത്തിച്ചതിനു പിന്നാലെ ചെറിയൊരു ബൂട്ട് ചേർത്ത് വച്ച് പുതിയ വിഭാഗം കൂടി ഇറക്കിയിരിക്കുന്നു. ടിഗോർ. ഈ വാഹനത്തിന്റെ പവറും പെർഫോർമൻസും പരിശോധിക്കുന്നു ഫാസ്റ്റ്ട്രാക്കിൽ.