പുത്തൻ മുഖഭാവത്തിൽ ഹ്യുണ്ടേയ് വെർണ

രണ്ടായിരത്തി ആറിലാണ് ഹ്യൂണ്ടായ് വെർണ എന്നൊരു വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപികുനത് . രണ്ടായിരത്തി അഞ്ചിൽ തന്നെ ഈ വാഹനത്തെ ലോക വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അന്നുവരെ ഇന്ത്യൻ വിപണിയിൽ ഈ വിഭാഗത്തിൽ ഒരു 100 പി എച്ച് പവറിൽ എത്തുന്ന വാഹനം എന്ന ബഹുമതിയും ഈ വാഹനത്തിനു ഉണ്ടായിരുന്നു. എന്തുകൊണ്ടോ ചില കാരണങ്ങൾ കൊണ്ടാകാം അട്രീയങ്ങു ശ്രദ്ധ നേടാൻ കഴിയാതെ പിനീട് ഫ്ലൂയിഡിക് വർണ ഇവർ അവതരിപ്പിച്ചു. പല മാറ്റങ്ങൾക്കു വിദേയമാക്കി പല മോഡലുകളെയാണ് ഇവർ അവതരിപ്പിച്ചത് ഇപ്പോൾ ഏറ്റവും പുതിയ തലമുറയിലെ വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ് . ഈ പുതിയ ജനറേഷൻ വെർണയുടെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടുത്തുന്നത്   

ഹെക്സഗണൽ ഗ്രിൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, ഡേ ടൈം റണ്ണിങ് ലാംപ് സഹിതം സ്വെപ്റ്റ്ബാക്ക് ഹെഡ്ലാംപ്, പുത്തൻ മുൻ ബംപർ എന്നിവ പുതിയ വെർണയുടെ മുഖം മനോഹരമാക്കുന്നു പിന്നില്‍ എൽ ഇ ഡി ടെയിൽ ലാംപ്, ബൂട്ട് ഇന്റഗ്രേറ്റഡ് സ്പോയ്ലർ, പരിഷ്കരിച്ച പിൻ ബംപർ എന്നിവ നൽകിയിരിക്കുന്നു 

സുരക്ഷക്ക് മുൻ‌തൂക്കം നൽകികൊണ്ട് ഹൈ സ്ട്രെങ്ത് സ്റ്റീൽ(എ എച്ച് എസ് എസ്) ബോഡി, ആറ് എയർബാഗ്, എ ബി എസ്, ഇ ബി ഡി,  സൈഡ് കർട്ടൻ എയർബാഗ് എന്നിവ  ഹ്യുണ്ടേയ് ലഭ്യമാക്കുന്നു. ഓട്ടോ ഡിമ്മിങ് മിറർ, ഓട്ടോ എച്ച് ഐ ഡി ഹെഡ്ലാംപ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയും പുതിയ ‘വെർണ’യിൽ നൽകി. റിയർ പാർക്കിങ് സെൻസർ/കാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്ക്ൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയൊക്കെ പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്.

1.6 ലീറ്റർ, വി.ടി വി.ടി പെട്രോൾ എൻജിന് പരമാവധി 123 ബി എച്ച് പി കരുത്തും 155 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 1.6 ലീറ്റർ, യു ടു, സി ആർ ഡി ഐ, വി ജി ടി ഡീസൽ എൻജിൻ സൃഷ്ടിക്കുന്നതാവട്ടെ പരമാവധി 128 ബി എച്ച് പി വരെ കരുത്താണ്; 260 എൻ എം ടോർക്കും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ

മാരുതി സുസക്കി ‘സിയാസ്’, ഹോണ്ട ‘സിറ്റി’, സ്കോഡ ‘റാപിഡ്’, ഫോക്സ്വാഗൻ ‘വെന്റോ’ തുടങ്ങിയവരാണു ‘വെർണ’യുടെ എതിരാളികൾ

വില 7.99 ലക്ഷം മുതൽ ആരംഭിക്കുന്നു