കൂടുതൽ സ്‌പോർട്ടിയായി പജീറോ സ്‌പോർട്

ഇന്ത്യൻ വിപണിയിൽ ഒരുപാട് ലക്ഷുറി എസ്.യു.വികൾ ഉണ്ടായിരുന്ന കാലത്തും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എത്തിയ വാഹനമായിരുന്നു മിസ്തുബിഷിയുടെ പജീറോ എന്ന വാഹനം . ഇന്ത്യൻ കാലാവസ്ഥക്ക് അനുയോജ്യമായ നിരവധി ഓഫ് റോഡ്  ഫീച്ചേഴ്സ് ആഡ് ചെയ്ത് ഇറക്കിയ ഒരു മോഡൽ  കൂടിയായിരുന്നു . ഈ വാഹനം നിരവധി തലമുറയുടെ മാറ്റം വന്ന് ഏറ്റവും പുതിയ തലമുറയിൽ പെട്ട വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ്  പജീറോ സ്‌പോർട് . വാഹനത്തിന്റെ  പേരുപോലെ തന്നെ എസ്.യു.വി ആണ് അത് പോലെത്തന്നെ ചില സ്‌പോർട്ടി ഫീച്ചേഴ്‌സിലും അതുപോലെ ചില സ്‌പോർട്ടി ഫീലിലും വാഹനത്തെ നമുക്ക് ഉപയോഗിക്കാൻ കഴിയും . ഈ വാഹനത്തെയാണ് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് 

2.5 ലിറ്റർ ശേഷിയുള്ള ടര്‍ബോ ചാർജ്ഡ് ഇന്റർകൂൾ ഡീസൽ എൻജിനാണ് പജീറോ സ്പോർടിൽ ഘടിപ്പിച്ചിട്ടുള്ളത്. 178 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 400 എൻഎം ആണ് ടോർക്ക്. ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വാഹനത്തോടു ചേർത്തിരിക്കുന്നു

പുതിയ ഡിസൈനിലുള്ള ക്രോമിയം ചേർന്ന ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ബംപറും, വൃത്താകൃതിയിലുള്ള വലിയ  ഫോഗ് ലാമ്പുകള്‍, ഔട്സൈഡ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററും എന്നിവ എന്നിവ വാഹനത്തിനു ഒരു മസിൽമാൻ ലുക്ക് നൽകുന്നു 

12 സ്പോക്ക് അലോയ് വീലോഡ്‌ ചേർന്ന 16 ഇഞ്ച് ഓൾ ടറൈൻ ടയറുകൾ കൂടാതെ 215 എന്ന ഉയർന്ന ഗ്രൗണ്ട് ക്ലീറൻസ് വാഹനത്തിനു നൽകുന്നു.  സ്‌പോട്ടി ആയ ഫുട് സ്റ്റെപ്പുകൾ മനോഹരമായ റൂഫ് റയിലുകൾ വാഹനത്തിനു ഒരു സ്‌പോട്ടി ലുക്ക് പ്രദാനം ചെയ്യുന്നു.  ലിറ്ററിന് 13.കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പജീറോ സ്പോര്‍ടിന് കമ്പനി നല്‍കുന്ന വാഗ്ദാനം. ടൊയോട്ട ഫോര്‍ച്യൂണര്‍ ഹ്യൂണ്ടായ് സാന്റ ഫെ എന്നീവയാണ് മിത്സുബിഷി പജീറോ സ്പോര്‍ട്സിന്റെ പ്രധാന എതിരാളികള്‍.

28,04,800 രൂപയാണ് പജീറോ സ്പോര്‍ട്സിന്റെ വില