പ്രൗഢികൂട്ടി സ്‌കോഡ ഒക്ടാവിയ

SHARE

2002 ലാണ് സ്കോഡ ഒക്ടാവിയ എന്ന വാഹനത്തെ അവതരിപ്പിച്ചുകൊണ്ട് എത്തുന്നത് . അന്നുവരെ വിപണിയിൽ ഉണ്ടായിരുന്ന ലക്ഷുറി വാഹനത്തേക്കാൾ ഒരു പ്രത്യേക രൂപത്തിലും ഭാവത്തിലുമാണ് ഈ വാഹനം എത്തുന്നത് . എല്ലാവരെയും ഏറെക്കുറെ ആകർഷിച്ച വാഹനംകൂടെ ആയിരുന്നു ഇപ്പോൾ മൂന്നാം തലമുറയിലെ ഒക്ടാവിയയെ അവതരിപ്പിച്ചിരിക്കുകയാണ് . പഴയതലമുറയിൽ നിന്ന് ഒരുപാട് മാറ്റങ്ങൾവരുത്തിയാണ് ഈവാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത് . പ്രിത്യേകിച്ചു ആഡംബരവും, സുഖസൗകര്യവും ഡ്രൈവിംഗ് സുഖവും കൂട്ടിയാണ് ഈ വാഹനത്തെ ഇറക്കിയിരിക്കുന്നത് . ഈ മൂന്നാം തലമുറയിലെ ഒക്ടാവിയയെ ആണ്  ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടാൻ പോകുന്നത് 

പുതുമ നിറഞ്ഞ  ഫ്രണ്ട് എൻഡ് പുതിയ ക്വാഡ് അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ ആദ്യനോട്ടത്തിൽതന്നെ  2017 ഒക്ടാവിയയെ നമ്മുടെ മനസിലേക്കടുപ്പിക്കും. ഗ്ലോസി ബ്ലാക് ബട്ടര്‍ഫ്‌ളൈ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ , ഷാർപെന് ബോണറ്റ് ,സൈഡ് മിററുകള്‍ എന്നിവ വാഹനത്തിനു ഗാംഭീര്യത നല്‍കുന്നു. ഗ്രില്ലിനോട് ചേര്‍ന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളില്‍ ഹൈ ബീം ലൈറ്റ് യൂണിറ്റും, വശങ്ങളോട് ചേര്‍ന്ന ഹെഡ്‌ലാമ്പുകളില്‍ ലോ ബീം ലൈറ്റ് യൂണിറ്റും നൽകിയിരിക്കുന്നു. 

രണ്ട് പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനുകളും, ഒരു ഡീസല്‍ എഞ്ചിന്‍ വേര്‍ഷനുമാണ് 2017 സ്‌കോഡ ഒക്ടാവിയയില്‍ ലഭ്യമാകുന്നത്. 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുന്നു. 141 bhp കരുത്തും 320 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍. അമ്പതു ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക് ആണ് വാഹനത്തിനുള്ളത്.  21 കിലോമീറ്ററാണ് ഒരു 

ലിറ്ററിൽ വാഹനം നല്‍കുന്ന ഇന്ധനക്ഷമത.

ടൂ-ടോണ്‍ ബീജ്, ബ്ലാക് ഇന്റീരിയറാണ് പുതിയ ഒക്ടാവിയക്ക്. ഡബിള്‍ സ്റ്റിച്ചിംഗോട് കൂടിയ  ലെതര്‍ അപ്‌ഹോള്‍സ്റ്ററി,  വലുപ്പമേറിയ സീറ്റുകൾ. ആവശ്യമായ ലെഗ്‌റൂം, നീറൂം എന്നിവ റിയര്‍ സീറ്റുകള്‍ നല്‍കുന്നുണ്ട് .12  തരത്തില്‍ ക്രമീകരിക്കാവുന്ന താണ് ഡ്രൈവര്‍ സീറ്റ്. റിയര്‍ എസി വെന്റുകള്‍, ഡ്യൂവല്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ വാഹനത്തിനു നൽകിയിരിക്കുന്നു  

8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളത് . സാറ്റലൈറ്റ് നാവിഗേഷന്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബോസ് കണക്ട് ആപ്പ്,  മിറര്‍ ലിങ്ക് ഉള്‍പ്പെടുന്ന കണക്ടിവിറ്റി ഓപ്ഷനും ഒക്ടാവിയയില്‍ ലഭ്യമാണ്.

എട്ട് എയര്‍ബാഗുകള്‍, ഇബിഡിയ്ക്ക് ഒപ്പമുള്ള എബിഎസ്, ഹില്‍ഹോള്‍ഡ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം കൂടാതെ മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഹത്തിനു സുരക്ഷ ഉറപ്പാക്കുന്നു 

16,89,974 രൂപ മുതൽ തുടങ്ങുന്ന വാഹനത്തിനു  22,89,573 രൂപ വിലവരെയുള്ള വേരിയന്റുകൾ ലഭ്യമാണ് 

MORE IN Fasttrack
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.