കരുത്താർജ്ജിച്ച് ബലെനോ ആർഎസ്

SHARE

മാരുതി സുസുക്കിയുടെ ആദ്യത്തെ പ്രീമിയം ഹാച്ബാക് ബലെനോ ആർഎസ് ഇന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ.

വളരെ ശക്തിയേറിയ 1.0 ലിറ്റര്‍ ബൂസ്റ്റർജെറ്റ് എഞ്ചിനുമായി ആണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്, ഈ വാഹനം പെട്രോൾ വേരിയന്റിലും ഡീസൽ വേരിയന്റിലും ലഭ്യമാണ്.

പുതിയ ബെലേനോയിൽ പഴയതിലും നിന്ന് വലിയമാറ്റം ഒന്നും തന്നെ രൂപത്തിൽ ഇല്ലെങ്കിൽകൂടിയും, ഒരു സ്‌പോട്ടി ഫീൽ ലഭിക്കുവാനായി ഒരു മെഷ് ഗ്രില്ലും ക്രോമിയം സ്ട്രിപ്പുമൊക്കെ നൽകിയിട്ടുണ്ട് , ഡേടൈം എൽ ഇ ഡി ലൈറ്റോടു കൂടിയ പ്രൊജക്ടർ ഹെഡ്‍ലാംപ് മാറ്റുകൂട്ടുന്നു. 

ബ്ലാക്ക് ഫിനിഷോയോടു കൂടിയ ഇന്റീരിയർ, മൾട്ടി ഫങ്ക്ഷണൽ ടിൽറ്റബിൾ സ്റ്റീയറിങ്വീൽ, ഇലക്ട്രിക്കലി ക്രമീകരിക്കുവാൻ കഴിയുന്ന സൈഡ് വ്യൂ  മിറർ, എൻജിൻ പുഷ്സ്റ്റാർട്ട്, വോയിസ് കമാന്റ് സംവിധാനം, ഡുവൽ എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി എന്നിവ വാഹനത്തിനു കൂടുതൽ സൗകര്യവും സുരക്ഷയും നൽകുന്നു      

5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും പരമാവധി 1700 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കു നല്‍കുന്ന 998 സിസി ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്.

9 ലക്ഷമായിരിക്കും ബലെനോ ആർഎസ് പതിപ്പിന്റെ വില

MORE IN Fasttrack
SHOW MORE