ഗ്യാസ് കയറിയെന്ന് പറഞ്ഞ് പൊലീസ് ആശുപത്രിയിലാക്കി; പിന്നെ കണ്ടത് മൃതദേഹം

crime-story
SHARE

തിരുവനന്തപുരം തിരുവല്ലത്തെ ഈ വീട്ടില്‍ പുറത്തേക്ക് നോക്കി വിലപിക്കുന്ന ഒരമ്മയെ കാണാം. കുറേ നാളുകളായി. വാര്‍ധക്യത്തില്‍ താങ്ങായി നിന്ന മകനെ നഷ്ടപ്പെട്ടതിന്റെ വേദന ചിലപ്പോള്‍ അലറിക്കരച്ചിലാകും. മലയാളികള്‍ അറിയും ഈ യുവാവിനെ.. തിരുവല്ലത്തെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ചെറുപ്പക്കാരന്‍. അച്ഛന്‍, അമ്മ അതായിരുന്നു സുരേഷിന്റെ കുടുംബം. 

രണ്ട് സഹോദരിമാരുടെ വിവാഹത്തിന് വേണ്ടി സ്വന്തം കല്യാണമൊക്കെ പിന്നീടാക്കി വീടുനോക്കിക്കൊണ്ടേയിരുന്നു ഈ യുവാവ്. ആ ഞായറാഴ്ചയും സുരേഷ് വീട്ടിലെ ജോലികളൊക്കെ തീര്‍ത്താണ് പതിവുപോലെ നാട്ടിലെ സുഹൃത്തുക്കളുമായി ജഡ്ജിക്കുന്നിലേക്ക് പോയത്. വൈകിട്ടായിട്ടും സുരേഷ് എത്തിയില്ല. സുരേഷിനെയും സുഹൃത്തുക്കളെയും തിരുവല്ലം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നുവെന്ന് അറിഞ്ഞാണ് സഹോദരന്‍ സുഭാഷ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. 

മടങ്ങിയെത്തി സുഭാഷ് വീണ്ടും രാവിലെ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ സുരേഷിനെ ജീപ്പില്‍ കൊണ്ടു പോകുന്നതാണ് കണ്ടത്. ഉച്ചയോടെ സുരേഷ് മരിച്ചുവെന്ന വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അതുവരെ എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും   വിവരമില്ലായിരുന്നു. തലേ ദിവസം ജഡ്ജിക്കുന്നില്‍ സംഭവിച്ച കാര്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നു.

CRIME STORY
SHOW MORE