ജലീലിൽ നിന്നും സ്വർണം കൈപ്പറ്റിയതാര്?; അരുംകൊലയ്ക്കു പിന്നിലെ ദുരൂഹത

Crime-Story
SHARE

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് എയ്ഡ് പോസ്റ്റുതുടങ്ങിയതോടെ പിടിവീഴാന്‍ തുടങ്ങിയതാണ് ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്.കേരളത്തിലെ എല്ലാവിമാനത്താവളങ്ങളില്‍ നിന്നും സ്വര്‍ണക്കടത്ത് അധികൃതര്‍ പിടിച്ചുകൊണ്ടേയിരിന്നു. പലരൂപത്തില്‍ സ്വര്‍ണം.സ്വര്‍ണക്കടത്തിനും അത്ഭുതപ്പെടുത്തുന്ന പലമാര്‍ഗങ്ങളും സ്വര്‍ണക്കടത്തുകാര്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു.

ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന യാത്രക്കാരുടെ കൈവശം സ്വര്‍ണം കൊടുത്തുവിടുന്ന രീതി അടുത്തൊന്നും ആരംഭിച്ചതല്ല.പലപ്പോഴും കടത്തുസ്വര്‍ണമാണെന്ന് അറിയാതെയാണ് പാക്കറ്റുകളുമായി യാത്രക്കാര്‍ യാത്രതിരിക്കുക.ഒരു കിലോ സ്വര്‍ണത്തിന് അമ്പതിനായിരം രൂപവരെ കമ്മീഷന്‍ നല്‍കി യാത്രക്കാരുടെ കൈവശം സ്വര്‍ണം കൊടുത്തുവിടാനും എയര്‍പോര്‍ട്ടുകളില‍് ഏജന്‍റുമാര്‍ ധാരാളം. ചിലത് പിടിക്കപ്പെടും.അപ്പോഴും നിര്‍ബാധം കേരളത്തിലേക്ക് സ്വര്ണം കടത്തിക്കൊണ്ടേയിരിക്കുന്നു.

അട്ടപ്പാടിയിലെ അഗളി പൊലീസ് സ്റ്റേഷനു മുന്‍വശത്താണ് ജലീലിന്‍റെ വീട്...ചെറുപ്പത്തിലേ പിതാവ് മരിച്ചതോടെ കഷ്ടപ്പാട് നിറഞ്ഞ് ജീവിതത്തില്‍ ഉമമ കൂലിപ്പണിക്ക് പോയി രണ്ടുമക്കളെ വളര്‍ത്തി. പലവഴി രക്ഷപെടാന്‍ നോക്കിയിട്ടും കഴിയാതായതോടെയാണ് ജലീല്‍ ഗള്‍ഫിലേക്ക് പോയി....പക്ഷേ അവിടേയും കഷ്ടപ്പാട് തന്നെ.ഒന്നും സമ്പാദിക്കാന്‍ കഴിയാതെ വീണ്ടും മടങ്ങിയെത്തി ജലീല്‍.

പിന്നീട് ബന്ധുക്കള്‍ മുഖേന ഗള്‍ഫിലെത്തിയ ജലീലിന് നല്ലൊരു അറബിയുടെ വീട്ടില്‍ ജോലി കിട്ടി.ഏഴുവര്‍ഷത്തിനിടെ  രണ്ടുതവണ വീട്ടില്‍ വന്നു..മാസം മിച്ചം പിടിക്കുന്ന പതിനയ്യായിരം രൂപ എല്ലാമാസവും വീട്ടിലേക്ക് അയക്കും...മക്കളുടെ വിദ്യാഭ്യാസവും ചിലവും അങ്ങനെ നടന്നു വന്നു..മൂന്നാമത്തെ വരവിനുള്ള ഒരുക്കത്തിലായിരുന്നു ജലീല്‍ ...അങ്ങനെ നേരത്തെ ഉമ്മയെ വിളിച്ച് ഇഷ്ടങ്ങളൊക്കെ അറിയിച്ചു.ഇത്തവണ നെടുമ്പാശേരിയിലായിരുന്നു ജലീല്‍ വിമാനം ഇറങ്ങിയത്..പതിനഞ്ച് തന്നെ ജലീലിനെ കൂട്ടാന്‍ ഭാര്യയും മക്കളും ജലീല്‍ പറഞ്ഞതു പോലെ പെരിന്തല്‍മണ്ണയിലെത്തി.

പൊലീസ് സ്റ്റേഷനില്‍ വൈകിട്ടോടെ അറിയിച്ചെങ്കിലും വലിയ സംശയമൊന്നും ആര്‍ക്കും തോന്നിയില്ല. പിന്നീട് കാത്തിരിപ്പായിരുന്നു ജലീലിന്‍റെ വരവിനായി..ഇടക്ക് നെറ്റ് കോള്‍ എത്തിയിരുന്നതുകൊണ്ട് ആദ്യം ആര്‍ക്കും സംശയം തോന്നിയതുമില്ല.

പിറ്റേദിവസവും എത്തായതോടെ ദുരൂഹത മണത്തു.അപ്പോഴും ഇടക്കിടെ കോളെത്തി.കുഴപ്പമൊന്നുമില്ല എന്ന് ജലീല്‍ പറയുന്നുണ്ടായിരുന്നെങ്കിലും ശബദത്തിലെ ഭയം ഭാര്യ തിരിച്ചറിഞ്ഞു...എന്നിട്ടും ജലീല്‍ ഒന്നും പറഞ്ഞില്ല. ഇതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റഡിയിലാണെന്നും ഇടക്ക് ജലീല്‍ ഭാര്യയോടെ  പറഞ്ഞു.പത്തൊമ്പതാം തിയതി രാവിലെയാണ് ആ ഫോണ്‍ വിളി എത്തിയത്. ജലീല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പപ്പെട്ടിരിക്കുന്നുവെന്ന്.

അപ്പോഴേക്കും പാതിമരിച്ചിരുന്നു ജലീല്‍, ശരീരത്തിലാകമാനം പരുക്കുകള്‍.അപ്പോഴേക്കും അപകടം പൊലീസും തിരിച്ചറിഞ്ഞു.ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ സ്വര്‍ണക്കടത്തുകാരെ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ തുടങ്ങി.ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അപ്പോഴും ജലീല്‍ ജീവനിലേക്ക് തിരിച്ചുവരും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. പക്ഷേ രാത്രിയോടെ മൊഴികളൊന്നും നല്‍കാതെ ജലീല്‍ മരിച്ചു.

ഫോണ്‍ നമ്പര്‍ പരിശോദിച്ച പൊലീസ് യഹിയയിലേക്കെത്തിത്തി.പെരിന്തല്‍മണ്ണ ടൗണിലെ യഹിയയുടെ കൂട്ടാളികളെ കസ്റ്റഡിയില്‍ എടുത്തതോടെ ക്രൂരപീഡനത്തിന്‍റെ കഥ പുറത്തായി, തുടര്‍ച്ചയായ അന്വേഷണത്തില്‍ ആ സ്വര്‍ണക്കടത്ത് ആരോപിച്ചുള്ള മര്‍ദന കഥയുടെ പൂര്‍ണരൂപം പൊലീസിന് മനസിലായി.പിടിച്ചെടുത്തു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ജലീലിന്‍റെ ഭാര്യയുടെ  ഫോണിലേക്ക് വിളിച്ചത് യഹിയയുടെ ഫോണില്‍ നിന്നായിരുന്നു.അതില്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പിടിവള്ളിയായിത്...ജലീലിനെ ഒളിവില‍് പാര്‍പ്പിച്ച് മര്‍ദിച്ച സ്ഥലത്തെത്തിച്ച തെളിവെടുത്തതോടെ ക്രൂരമര്‍ദനത്തിന്‍റെ വിവരം പൊലീസ് ശേഖരിച്ചു.പിന്നീലെ യഹിയയേയും അറസ്റ്റു ചെയ്തു.

ദുബായിയില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം ജലീല്‍് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ട് പോയതെന്നും മര്‍ദിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി. വിമാനത്താവളത്തില്‍ നിന്ന്് ഏജന്‍റാണ് കൊടുത്തുവിട്ടതെന്നും പ്രതികള്‍ പറഞ്ഞു. എന്നാല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ജലീലിന്‍റെ കൈവശം സ്വര്‍ണം ഉണ്ടായിരുന്നില്ല. ഇതിനിടെ ജലീല്‍ സ്വര്‍ണം ഒളിപ്പിക്കുകയോ മറ്റാര്‍ക്കോ കൈമാറുകയോ ചെയ്തുവെന്നാണ് യഹീയയുടെ കൂട്ടാളികളും പറയുന്നത്. എന്നാല്‍ ക്രൂരമായ മര്‍ദനത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് ഒരാള്‍ സ്വര്‍ണം കൈപ്പറ്റിയെന്ന് ജലീല്‍ പറഞ്ഞതായി പ്രതികള്‍ സമ്മതിച്ചു..ഇത് ജലീലിന്‍റെ തട്ടിപ്പാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനവും കൊലപാതകവും.

സ്വര്‍ണക്കടത്തുകാരന്‍ ആണ് മകന്‍ എന്ന് കേള്‍ക്കുമ്പോള്‍ തകര്‍ന്നുപോകുകയാണ് ഈ ഉമ്മയുടെ ഹൃദയം...വര്‍ഷങ്ങളായുള്ള ചെറിയ കൂരയുടെ സ്ഥലത്ത് ലൈഫ് പദ്ധതിയില്‍ പെടുത്തി  മൂന്നുവര്‍ഷം മുമ്പ് നിര്‍മിച്ച ഈ കൊച്ചുവീട് മാത്രമാണ് സമ്പാദ്യം...ജലീല്‍ അയച്ചുനല്‍കിയിരുന്നു തുഛമായ പണവും..

ക്രൂരമായ കൊലപാതത്തിന് മകനെ ഇരയാക്കിയ പ്രതികളെക്കുറിച്ച് ഒന്നും ഈ ഉമ്മക്കോ കുടുംബത്തിനോ അറിയില്ല. മകനെ നഷ്ടപ്പെട്ട വിഷമത്തിലിരിക്കുമ്പോഴും സ്വര്‍ണക്കടത്തിന്‍റെ പേരിലാണ് ജലീലിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് കേള്‍ക്കുമ്പോള്‍ അതിലെ സത്യം കൂടി കണ്ടെത്തണമെന്നത് മാത്രമാണ് ഈ കുടുംബത്തിന്‍റെ ആവശ്യം.

CRIME STORY
SHOW MORE