സാബുവിൻറെ ആ പോക്ക് സംശയമുണർത്തി; മണ്ണ് കുഴിച്ചപ്പോൾ കണ്ടത് ബാബുവിൻറെ കൈത്തണ്ട

crime-story
SHARE

മാര്‍ച്ച് പത്തൊമ്പതിന് ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു പരാതിക്കാരന്‍ എത്തി, സാബു. തന്‍റെ ഏകസഹോദരന്‍ ബാബുവിനെ മൂന്നുദിവസമായി കാണാനില്ല, പതിനാറാം തീയതി രാത്രി മുതലാണ് കാണാതായതെന്നും ഇടക്ക് ജോലി ആവശ്യങ്ങള്‍ക്കായി വീട് വിട്ടു പോകാറുണ്ടെന്നും ഉള്‍പ്പെടെ അറിയാവുന്ന വിവരങ്ങളെല്ലാം സാബു പൊലീസിനെ അറിയിച്ചു മടങ്ങി. തിരോധാനക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു. പിന്നീട് കേരളം കണ്ടത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അരുകൊലയുടെ ചുരുളഴിയുന്നതാണ്.

CRIME STORY
SHOW MORE