കൊല ലഹരി; താലിമാല നോട്ടമിട്ട് രാജേന്ദ്രൻ; പൊലിഞ്ഞതൊരു ജീവൻ; അപകടം അരികെയോ..?

crime-story
SHARE

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍. ലഹരിസംഘങ്ങളുടെ വിളയാട്ടം. കൊലപാതകങ്ങള്‍. കുടിപ്പകയുടെ പേരിലെടുക്കപ്പെടുന്ന ജീവനുകള്‍. ഇതെല്ലാം മനസിലാക്കാം പക്ഷേ ഒരും തെറ്റും ചെയ്യാത്ത നിരപരാധികള്‍ കൊലകത്തിക്കിരയാകുന്നത് എങ്ങനെയാണ് സമാധാനത്തോടെയിരുന്ന് കാണാന്‍ കഴിയുക. ഭര്‍ത്താവ് മരിച്ച വിനീത എന്ന യുവതിക്ക് ധൈര്യം ആ താലിമാലയായിരുന്നു. അതിട്ടതിന്‍റെ പേരില്‍ അത് മോഷ്ടാവിന് വിട്ടുകൊടുക്കാത്തിന്‍റെ പേരിലാണ് ആ പാവത്തിന് ജീവന്‍ ബലികൊടുക്കേണ്ടി വന്നത്. 

സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതോടെ ഞായര്‍ നിയന്ത്രണം....ആ നിയന്ത്രണത്തിന്‍റെ അവസാന ഞായറാഴ്ച. ആറാം തിയതി...നിരത്തുകളില്‍ പതിവുപോലെ  കാര്യമായ വാഹനങ്ങളില്ല...കടകള്‍ അടഞ്ഞു കിടന്നു...അത്യാവശ്യ കടകള്‍ തുറന്നു..അതില്‍ ഒന്നായിരുന്നു അമ്പലമുക്കിലെ .... നഴ്സറി.. കച്ചവടം കാര്യമായി ഇല്ലെങ്കിലും ചെടികള്‍ക്ക് വെള്ളമൊഴിക്കാനും സംരക്ഷിക്കാനുമായി ഒരു ജീവനക്കാരി അന്നും പതിവുപോലെ എത്തി...ഊഴംമാറി അന്നെത്തിയത്   വിനീത.... 

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നിന്ന് അധികം ദൂരത്തല്ല അഗ്രിട്ബ് നഴ്സറി...പക്ഷേ പുറത്തൊരാള്‍ വിനീതയെ ലക്ഷ്യമിട്ട് ചുറ്റിനടക്കുന്നത് ഈ യുവതി അറിഞ്ഞില്ല...കടയില്‍ ഇടയ്ക്ക് കസ്റ്റമേഴ്സ് വരുന്നതുകൊണ്ട് അവസരം കാത്തുള്ള നടപ്പാണെന്നും ആര്‍ക്കും തോന്നിയില്ല..രാജേന്ദ്രന്‍ .....വിനീതയുടെ  കഴുത്തില്‍കിടന്ന മാലയിലായിരുന്നു രാജേന്ദ്രന്‍റെ കണ്ണ്.. ..സമീപത്തെ വീട്ടുകാരും കാറില്‍ പുറത്തുപോയതോടെ രാജേന്ദ്രന്‍ നഴ്സറിയിലേക്കിറങ്ങി...ഒരു കസ്റ്റമറെപ്പോലെ...

അപ്പോള്‍ സമയം  പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു...വിനീതയെ കൊലപ്പെടുത്തിയ ശേഷം ആരുമറിയാതെ പ്രതി രക്ഷപെട്ടു....അല്‍പസമയത്തിനകം അവിടെയെത്തിയ ഒരു സ്ഥിരം കസ്റ്റമര്‍ ജീവനക്കാരെ കാണാത്തതിനാല്‍ ഉടമയെ ഫോണില് ‍വിളിച്ചു...പരിചയത്തിന്‍റെ  പേരില്‍ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും ആരേയും കണ്ടില്ല..കടയുടെ വാതില്‍ തുറന്നു കിടക്കുന്നു..വിനീതയുടെ ഫോണ്‍ അവിടെ തന്നെ...അപകടം മണത്ത ഉടമ ഉടന്‍ നഴ്സറിയിലെത്തി....പരിസരമൊക്കെ പരിശോധിച്ചെങ്കിലും വിനീതയെ കണ്ടെത്താന്‍ കഴിഞ്ഞില്ല...വിശദമായി നടത്തിയ തിരച്ചിലില്‍ ചാക്കിനടയില്‍ ഒളിപ്പിച്ച വിനീതയുടെ കാല്‍ കണ്ടതോടെ അരുംകൊലയുടെ വിവരം പുറത്തായി....

ഉടമ വിളിച്ചറിയിറിച്ചതോടെ പേരൂര്‍ക്കട പൊലീസും കുതിച്ചെത്തി..അപ്പോഴേക്കും വിനീതയുടെ  മരണം ഉറപ്പിച്ചിരുന്നു. കടയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നും ഉടമ അറിയിച്ചതോടെ ആദ്യഘട്ടത്തില്‍ കൊലയുടെ കാരണത്തെക്കുറിച്ച് സംശയം നിലനിന്നു...പക്ഷേ പിന്നീട് ബന്ധുക്കളെത്തി വിനീതയുടെ കഴുത്തിലുണ്ടായിരുന്ന താലി മാല നഷ്ടപ്പെട്ടെന്ന്  തിരിച്ചറിഞ്ഞതോടെ കവര്‍ച്ചയ്ക്കു വേണ്ടിയുള്ള കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചു..പിന്നീട് പ്രതിക്കുവേണ്ടിയായി തിരച്ചില്‍ ...സമീപത്തെ സിസിടിവികളെല്ലാം പരിശോധിച്ചതോടെ അസ്വഭാവികമായ പെരുമാറ്റത്തോടെ രാജേന്ദ്രനെ പൊലീസ് കണ്ടെത്തി...തുടര്‍ച്ചയായി നടത്തിയ പരിശോധനയിലും ചോദ്യംചെയ്യലിലും  രാജേന്ദ്രനാണ് പ്രതിയെന്നും പൊലീസ് ഉറപ്പിച്ചു...

പൊലീസിനെ വെട്ടിച്ച് കടന്ന രാജേന്ദ്രനെ ഒടുവില്‍ പൊലീസ് പിടികൂടി...പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് സമീപത്തെ കടയില്‍ കൊലപാതകത്തിന് ശേഷവും രാജേന്ദ്രന്‍ താമസിച്ചിരുന്നു...പിടിയിലായിട്ടും കൊലക്കുറ്റം രാജേന്ദ്രന്‍ സമ്മതിച്ചിരുന്നില്ല...ഒാരോ പ്രാവിശ്യവും എല്ലാതെളിവുകളുംനിരത്തി ചോദ്യം ചെയ്താല്‍ മാത്രമേ കുറച്ചെങ്കിലും കുറ്റം സമ്മതിക്കു...പിന്നീട് തെളിവെടുപ്പിലും രാജേന്ദ്രന്‍ പൊലീസിനെ വട്ടം കറക്കി..

നഴ്സറിയില്‍ പതലവണ എത്തിച്ച് രാജേന്ദ്രനെ തെളിവെടുത്തു...കൊലയ്ക്കുപയോഗിച്ച കത്തി എവിടെയാണ് ഉപേക്ഷിച്ചതെന്ന് എത്ര ചോദ്യം ചെയ്തിട്ടും രാജേന്ദ്രന്‍ വെളിപ്പെടുത്തിയില്ല..ഒടുവില്‍ കുളത്തില്‍ ഉപേക്ഷിച്ചെന്ന മൊഴി പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കത്തികിട്ടിയില്ല...വസ്ത്രം മാത്രം ലഭിച്ചു...പിന്നീട് നീണ്ട ചോദ്യം ചെയ്യലില്‍ കടയിലുണ്ടെന്ന് മൊഴി...അതുപ്രകാരം പൊലീസ് കടയിലേക്ക് ...

നാലരപവന്‍റെ മാല കഴുത്തില്‍ കിടന്നതാണ് കൊലയ്ക്ക് കാരണമെന്ന ആരോപണത്തെ മാതാപിതാക്കള്‍ എതിര്‍ക്കുന്നു...രണ്ടുവര്‍ഷം മുമ്പ് വിനീതയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു...പിന്നീട് രണ്ടുകുട്ടികളേയും കൊണ്ട് ഒതുങ്ങിക്കഴിയുകയായിരുന്നു വിനീത...ഭര്‍ത്താവിന്‍റെ ഒാര്‍മ്മക്കായി ആ താലിമാല കഴുത്തില്‍ നിന്ന് ഊരാതെ സൂക്ഷിക്കുകയായിരുന്നു വിനീത...രാജേന്ദ്രന്‍ ആ മാലയാണ് വിനീതയോട് ആവശ്യപ്പെട്ടത്..അത് നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ വിനീത കൊല്ലപ്പെട്ടില്ലായിരുന്നു..പക്ഷേ ഭര്‍ത്താവിന്‍റെ ഒാര്‍മക്കുവേണ്ടി അവള്‍ തന്നോട് ചേര്‍ത്തുനിര്‍ത്തിയ ആ താലിമാല വിട്ടുകൊടുത്ത് അവള്‍ക്കൊരും ജീവിതം വിനീത ആഗ്രഹിച്ചില്ല....അയാള്‍ അതിന് അനുവദിച്ചതുമില്ല...

വിനിതയെ കൊലപ്പെടുത്തിയശേഷമെങ്കിലും രാജേന്ദ്രനെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ നടന്നുകൊണ്ടേയിരുന്നേനെ..കാരണം  കൊല ലഹരിയാക്കിയ കൊടും കുറ്റവാളിയാണ് രാജേന്ദ്രന്‍ ..തമിഴ്നാട് തോവാളത്ത് പണത്തിനുവേണ്ടി മൂന്നുപേരെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി നടക്കുകയായിരുന്നു രാജേന്ദ്രന്‍ ..ആ കേസിലെ അന്വേഷണസംഘത്തിന്‍റെ പിഴവില്‍ ഒരു കൊലപാതകം കൂടി നടന്നു...വിനീതയുടെ ...

 തോവാള താമസക്കമാക്കിയ സുബ്ബയ്യന്‍ കസംറ്റംസ് ഒാഫീസറായിരുന്നു...ഭാര്യ വാസന്തിയും വളര്‍ത്തുമകള്‍ അഭിശ്രീയും...ഇവരുടെ അയല്‍വാസിയായിരുന്നു രാജേന്ദ്രന്‍ ..സ്വന്തം വീട്ടിലെ ഒരാളെപോലെയാണ് ഇവര്‍ രാജേന്ദ്രനെ കണ്ടിരുന്നത്...പക്ഷേ സുബ്ബയ്യന്‍റെ സ്വത്തിലും പണത്തിലുമായിരുന്നു രാജേന്ദ്രന്‍റെ കണ്ണ്...സുബ്യയ്യനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ വിജനമായ സ്ഥലത്തുവെച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ രാജേന്ദ്രന്‍ വീട്ടിലെത്തി ഭാര്യ വാസന്തിയേയും അഭിശ്രീയേയും മൃഗീയമായി കൊലപ്പെടുത്തി സ്വര്‍ണവും പണവും അപഹരിച്ച് കടന്നു...തമിഴ്നാട് പൊലീസ് രാജേന്ദ്രനെ പിടികൂടിയെങ്കിലും കുറ്റപത്രം  സമര്‍പ്പിക്കാതിരുന്നതോടെ ഒന്നരമാസത്തിനുള്ളില്‍ രാജേന്ദ്രന്‍ ജാമ്യത്തിലിറങ്ങി..പിന്നീട് ആ കേസ് വിചാരണക്ക് എത്തിക്കാന്‍ പോലും തമിഴ്നാട് പൊലീസിന് കഴിഞ്ഞില്ല...പിന്നീട് കാവല്‍കിണറിലെ ഈ ലോഡ്ജിലായിരുന്നു രാജേന്ദ്രന്‍റെ താമസം...പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലി തേടി.....പണത്തിനും സ്വര്‍ണത്തിനും വേണ്ടി ക്രൂരമായി മാര്‍ഗം സ്വീകരിച്ചിരുന്ന രാജേന്ദ്രന്‍റെ പേരില്‍ ഇനിയും കൊലക്കേസുകള്‍ ഉയരുന്നു..തൃശൂരിലെ ആനിസിന്‍റെ കൊലപാതകിയും രാജേന്ദ്രനാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ്  അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....   

ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ താലിമാലയിട്ടതാണോ  തന്‍റെ കുഞ്ഞ് ചെയ്ത തെറ്റെന്ന് ഈ  അമ്മ ചോദിക്കുന്നു.....പുറത്തിറങ്ങിയാല്‍ സ്വര്‍ണത്തിനായി സ്ത്രീകള്‍    കൊലചെയ്യപ്പെടുമെന്ന അവസ്ഥ. കൊടുംകുറ്റാവാളികള്‍ പോലും സുരക്ഷിതമായി വിലസുമ്പോള്‍ നമ്മുടെ നാടിന്‍റെ , സ്ത്രീകളുടെ സുരക്ഷ എവിടെയാണ്...വിനീത ഒരു കുറ്റവും ചെയ്തിട്ടില്ല...ജോലിക്കിടെ പട്ടാപ്പകല്‍ ഒരാള്‍ വന്ന് കൊലപ്പെടുത്തുന്നു.....നമുക്കിടയില്‍ പതുങ്ങിയിരിക്കുന്ന കൊടുംക്രിമിനലുകളെ നാം എങ്ങനെയാണ് തിരിച്ചറിയുക...ആരേയും വിശ്വസിക്കാതെ കരുതിയിരിക്കുകയേ തല്‍ക്കാലും നിവ‍ൃത്തിയുള്ളു..കൊടുംക്രിമിനലുകള്‍ പോലും ജയിലിനുപുറത്ത് കറങ്ങിനടക്കുമ്പോള്‍ ....

CRIME STORY
SHOW MORE