ഭാര്യയുടെ വാക്കില്‍ കൊലയ്ക്കിറങ്ങി; 6 വയസ്സുകാരന്റെ ജീവനെടുത്ത് ക്രൂരത

crime
SHARE

കുടുംബവുമായുള്ള വൈരാഗ്യത്തിന്‍റെ പേരില്‍ ഒരു കു‍ഞ്ഞിനെ മൃഗീയമായി കൊലപ്പെടുത്തുക. ഇടുക്കി ആനച്ചാലില്‍ സുനില്‍ കുമാറെന്ന ഷാനുവാണ് ആറുവയസുകാരനെ മുന്‍വൈരാഗ്യമൊന്നുമില്ലാതെ കൊലപ്പെടുത്തിയത്. അമ്മയുമായി നില്‍നില്‍ക്കുന്ന വഴക്കിന്‍റെ പേരില്‍ ആറുവയസുകാരന് നഷ്ടമായത് ജീവന്‍.

ഒരു വൈരാഗ്യത്തിന്‍റെ പേരില്‍ കൂട്ടക്കൊല ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്ന മൊഴി പൊലീസിനെ പോലും ഞെട്ടിച്ചു. സഹോദരിയേയും ഉമ്മയേയും ഉള്‍പ്പെടെ എല്ലാവരേയും കൊലപ്പെടുത്തി വന്നാലെ കൂടെ താമസിക്കാന്‍ വരുകയുള്ളുവെന്ന ഭാര്യയുെട നിര്‍ബന്ധത്തെ തുടര്‍ന്നാണത്രേ സുനില്‍കുമാര്‍ കൂട്ടക്കൊല ലക്ഷ്യമിട്ട് ഇറങ്ങിയത്.

പറഞ്ഞുതീര്‍ക്കാമായിരുന്ന ഒരു തര്‍ക്കത്തില്‍ പൊലി‍ഞ്ഞത് അല്‍ത്താഫ്. സഫീനയേയും സൈനബയേയും രണ്ടുകുട്ടികളേയും കൊലപ്പെടുത്തി രക്ഷപെട്ടാല്‍ പിടിക്കപ്പെടില്ലെന്നാണോ ഷാനു വിശ്വസിച്ചത്. അതോ  വരാനിരിക്കുന്ന ശിക്ഷയേക്കാളും വലുതായിരുന്നോ ഭാര്യ ആവശ്യപ്പെട്ട കുരുതി. ഷാനുവിന് അതായിരുന്നിരിക്കാം വലുത്. എങ്കിലും ഒരു ആറുവയസുകാരന്‍ ബലിയാടായി.വിഡിയോ കാണാം.

MORE IN Crime Story
SHOW MORE
Loading...
Loading...