ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ച പ്രതി; ഇരട്ടക്കൊല തെളിഞ്ഞതിങ്ങനെ

crime-story
SHARE

തനിച്ച് താമസിക്കുന്ന വയോധികരെ ആക്രമിച്ച് കവര്‍ച്ച നടത്തുക. പ്രതിരോധിച്ചാല്‍ കൊലപ്പെടുത്തി രക്ഷപെടുക. അടുത്തകാലത്ത് സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും തനിച്ച് താമസിക്കുന്നവരെ കേന്ദ്രീകരിച്ച് കവര്‍ച്ചക്കാര്‍ ഇറങ്ങുകയാണ്. നേരത്തെ വന്ന് ആസൂത്രണം നടത്തി കവര്‍ച്ച. പനമരത്തെ വയോധികരായ  കേശവന്‍റേയും  പത്മാവതിയുടേയും കൊലപാതകത്തിലെ പ്രതിയും അയല്‍വാസിയാണ്. പ്രതി പൊലീസ് വലയിലായത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം.  വേനലില്‍ തന്നെ ശക്തിപ്രാപിച്ച മഴ വയനാട്ടിലും കാര്യമായി പെയ്തു. ജൂണിലും ജൂലൈയിലുമെല്ലാം. ഏക്കറുകണക്കിന് പടര്‍ന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളിലും മഴ പെയ്തതോടെ വീടിനുള്ളില്‍ തന്നെ അടച്ചുകൂടിയിരുന്നു വീട്ടുകാര്‍. പുറംലോകവുമായുളള ബന്ധമൊന്നുമില്ലാതെ.

താഴെ നെല്ലിയമ്പലത്തെ പത്മാലയത്തില്‍ കേശവനും ഭാര്യ പത്മാവതിയും തനിച്ചാണ് വീട്ടില്‍ താമസം. നീണ്ടകാലത്തെ അധ്യാപനജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം കൃഷിയും വീടുമായി ഒതുങ്ങി കഴിയുകയായിരുന്നു കേശവന്‍. അന്നും പതിവുപോെല നേരത്തെ ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. സമയം എട്ടരകഴിഞ്ഞു. വാതിലുകള്‍ അടച്ചിരുന്നു. ഇതിനിടെ മോഷണത്തിനായി ഒരാള്‍ വീട്ടിനുള്ളില്‍ കയറിയത് ഇരുവരുടേയും ശ്രദ്ധയില്‍പെട്ടില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ പത്മാലയത്തില്‍ നിന്ന് നിലവിളി ഉയര്‍ന്നു. അയല്‍വാസികള്‍ ഒാടിയെത്തിയപ്പോള്‍ നടുക്കുന്ന കാഴ്ചകള്‍. കാണാം ക്രൈ സ്റ്റോറി. 

CRIME STORY
SHOW MORE
Loading...
Loading...