ലഹരിയില്‍ ലാസറിന്‍റെ ജീവനെടുത്തു; മൃഗീയ കൊല; നടുക്കുന്ന ചിത്രം

crimw
SHARE

നമുക്കിടയില്‍ നടക്കുന്ന പലകൊലപാതകങ്ങളും ആസൂത്രണത്തോടെ നടപ്പാക്കുന്നതല്ല...പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തില്‍ കൈവിട്ടുപോകുന്ന ആക്രമണം കൊലപാതകത്തിലേക്ക് നയിക്കാം. ..നിയമത്തിന് മുന്നില്‍ കൊലപാതകം എല്ലാം കൊലപാതകം തന്നെ....അതേസമയം കൃത്യമായ ആസൂത്രണത്തോടെ മൃഗീയമായി കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന കൊലപാതകത്തിന് പ്രതികള്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല......കഴിഞ്ഞ ദിവസം എറണാകുളം കുമ്പളങ്ങിയില്‍ നടപ്പിലാക്കിയ ഒരു അരുംകൊലയാണ് ലാസറിന്‍റേത്...രാഖി എന്ന സ്ത്രീ ഉള്‍പ്പെട്ട നാലംഗസംഘം ആസൂത്രം ചെയത് ക്രുരമായി നടപ്പിലാക്കിയതായിരുന്നു ലാസറിന്‍റെ കൊലപാതകവും തെളിവ് നശിപ്പിക്കലും.

കഞ്ചാവിന്‍റെ മായികലോകത്ത് ചെയ്തുകൂട്ടാത്ത കുറ്റകൃത്യങ്ങളില്ല ഇന്ന്....വിദ്യാര്‍ഥികള്‍ക്ക് വരെ കഞ്ചാവ് വിതരണം ചെയ്ത് പണമുട്ടാക്കുന്ന യുവത്വം...പിന്നീട് എല്ലാവരും ഉപഭോക്താക്കളും വില്‍പ്പനക്കാരുമാകുന്നു....ഒാരോ നിമിഷങ്ങളും കഞ്ചാവിന്‍റെ ലോകത്ത് പാറിപ്പറന്ന് ജീവിതം.....

കുമ്പളിങ്ങി  നൈറ്റ്സിലൂടെ മലയാളക്കര അറിഞ്ഞ കുമ്പളങ്ങി ഗ്രാമം.. പ്രദേശത്തെങ്ങും കായല്‍സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ അന്തരീക്ഷം...വിജനമായ വഴികള്‍....ഒത്തുകൂടലുകള്‍ക്ക് സുരക്ഷിതതാവളം...അവിടെയായിരുന്നു ബിജുവിന്‍റേയും രാഖിയുടേയും വീടും....കഞ്ചാവിന്‍റേയും മദ്യത്തിന്‍റേയുംലഹരിയില്‍ തള്ളിനീക്കുന്ന ഒാരോ ദിവസവും....

 ജൂലൈ 9 ..അന്നായിരുന്നു പ്രദേശത്ത് തന്നെയുള്ള ലാസര്‍ എന്ന ചെറുപ്പക്കാനെ കാണാനില്ല എന്ന പരാതിയും ഉയര്‍ന്നത്......ലാല്‍ജു എന്നയാള് ‍വീട്ടില്‍ വന്ന് വിളിച്ചുകൊണ്ടുപോയ ശേഷം ലാസറിനെ ആരും കണ്ടില്ല..

ലാല്‍ജുവും സെല്‍വനും ചേര്‍ന്നാണ് ലാസറിനെ കൂട്ടിക്കൊണ്ടുപോയത് എന്ന് വ്യക്തമായി ..എവിടേക്ക് എന്നായി അന്വേഷണം ..ഇതിനിടെ ലാസറിന്‍റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷണം തുടങ്ങി...ലാസര്‍ പോകാന്‍ സാധ്യതയുളള സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചു....

ഇതിനിടെ ബിജുവിന്‍റെ വീട്ടിലേക്ക് ലാല്‍ജുവും സെല്‍വനും ചേര്‍ന്ന് ലാസറിനെ കൊണ്ടുപോകുന്നത് കണ്ടുവെന്ന് സമീപവാസിയുടെ മൊഴി ലഭിച്ചു..പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സുഹൃത്തുക്കളും സജീവമായി അന്വേഷണത്തിലായിരുന്നു...സംശയം  തോന്നിയ ലാല്‍ജുവിനേയും ബിജുവിനേയും സുഹൃത്തുക്കളും വിളിച്ച് കാര്യങ്ങളന്വേഷിച്ചു...

ആഴ്ചകള്‍ കഴിഞ്ഞിട്ടും ലാസറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതായതോടെ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി...അപ്പോഴേക്കും തിയതി 29 ആയി...ബിജുവിന്‍റെ വീട്ടില്‍ അന്വേഷണം നടത്തിയതോടെ ഇവര്‍ സ്ഥലത്തുനിന്ന് മുങ്ങിയതായി തെളിഞ്ഞു..അതോടെ ബിജുവിനേയും ഭാര്യ രാഖിയേയും അന്നുണ്ടായിരുന്ന ലാല്‍ജുവിനേയും സെല്‍വനേയും തേടിയായി അന്വേഷണം...ഇതിനിടെ  നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വീണ്ടും ബിജുവിന്‍റെ വീടും പരിസരവും പരിശോധിച്ചു....

മൃതദേഹം ലാസറിന്‍റേതെന്ന് ഉറപ്പിച്ചതോടെ പ്രതികള്‍ ബിജുവും സുഹൃത്തുക്കളുമാണെന്നും പൊലീസ് ഉറപ്പിച്ചു....അവര്‍ക്കുവേണ്ടിയായി പിന്നീടുള്ള തിരച്ചില്‍ ..ബന്ധുക്കളെക്കുറിച്ചുള്ള വിവരം തേടി പൊലീസ് ഏഴുപുന്നയിലെത്തി....ഒടുവില്‍ സെല്‍വന്‍ പൊലീസ് കസ്റ്റഡിയിലായി....

പിന്നാലെ പൊലീസിനെ വെട്ടിച്ച്  സ്ഥലം മാറി മാറി താമസിച്ച ബിജുവും ലാല്‍ജുവും കുടുങ്ങി...അതോടെ കൊലപാതകത്തിന്‍റെ പൂര്‍ണചിത്രം വെളിപ്പെട്ടു....

ഒാരോ കുറ്റകൃത്യങ്ങളും ചെയ്ത ശേഷം പ്രതികളുെട ശ്രമം  പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്...അതിനുവേണ്ടി തെളിവുകള്‍ നശിപ്പിക്കും....ലാസറിനെ കൊലപ്പെടുത്തിയ ശേഷം ഇവിടേയും പ്രതികളുടെ അതിബുദ്ധി ചെന്നെത്തിയത്  പിടിക്കപ്പെടാതിരിക്കാനുള്ള വഴികള്‍ കണ്ടെത്താനാണ് ..മികച്ച കുറ്റവാളികളുടെ ആസൂത്രണത്തോടെ തെളിവ് നശിപ്പിച്ചെങ്കിലും പൊലീസ് അവരിലേക്ക് എത്തി....

ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ലാസര്‍ മരിച്ചിരിക്കാം എന്ന പൊലീസിന്‍റെ നിഗമനം ശക്തിപ്പെടുത്തിയത്......ലാസറിന് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പൊലീസ് അന്വേഷണം...സുഹൃത്തുക്കളെ കൂടെ നിര്‍ത്തിയുള്ള പൊലീസിന്‍റെ അന്വേഷണം ഫലം കണ്ടു......

പഴുതുകള്‍ അടച്ചുള്ള പൊലീസിന്‍റെ നീക്കത്തിനുമുന്നില്‍ പ്രതിക്‍ കുടുങ്ങി......കഞ്ചാവിന്‍റെ ലഹരിയില്‍ നടത്തിയ മറ്റൊരു കൊലപാതകം.....

ഒരിക്കലും പിടിക്കപ്പെടില്ല എന്ന് ഉറപ്പിച്ച പ്രതികളിലേക്ക് പൊലീസ് എത്തിയത് ഒരു കൂട്ടായപ്രവര്‍ത്തനത്തിലൂടെയാണ്...പഴുതുകള്‍ അടച്ച് മേലുദ്യോഗസ്ഥര്‍ മുതല്‍ പൊലീസ് ഡ്രൈവര്‍മാര്‍ വരെ കൂടെ നിന്നു......ഇനി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.....ഇത്രയും ക്രൂരത ചെയ്ത നാലുപ്രതികളും ഒരിക്കലും    പുറത്തിറങ്ങരുതെന്നാണ്  കുമ്പളങ്ങിക്കാരും ആഗ്രഹിക്കുന്നത്...അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കാന്‍ പൊലീസിന് കഴിയട്ടെ....

CRIME STORY
SHOW MORE
Loading...
Loading...