പൊതുവിദ്യാലയങ്ങൾ പൂട്ടിപ്പോകുന്ന ഒരു കാഴ്ച്ചയാണ് പൊതുവിൽ കാണുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വിഭന്നമായിരിക്കുകയാണ് കോടാലി ഗവൺമെന്റ് എൽ.പി സ്ക്കൂൾ. സൗന്ദര്യമുള്ള പ്രകൃതിയും വൃത്തിയുള്ള ക്ലാസുകളും സ്ക്കൂളിനെ ആകർഷണീയമാക്കുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് എയുപി സ്കൂള്‍ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കാനെത്തിയ സംഘത്തിന് നേരെ സ്കൂള്‍ സംരക്ഷണസമിതി സ്കൂളിന് മുന്പില് പ്രതിഷേധിച്ചിരുന്നു.
സ്കൂള്‍ മാനേജര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതാണ് സ്കൂള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സ്കൂള്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം സാഹചര്യത്തിൽ വ്യത്യസ്തമാവുകയാണ് കോടാലി സ്ക്കൂൾ.