ദലിത് ഗവേഷകയോട് ഏറ്റുമുട്ടുന്ന എംജി സര്‍വകലാശാല; ദീപ പറയുന്നത്

choonduviral
SHARE

ഒരു സര്‍വകലാശാലയുടെ എല്ലാ സംവിധാനങ്ങളും ഒരു വശത്തും ദളിത് ഗവേഷക മറുവശത്തുമായി നടത്തുന്ന പോരാട്ടത്തിലേക്കാണ് ഈ ലക്കം ചൂണ്ടുവിരല്‍. എം ജി സര്‍വകലാശാല അധികൃതരാണ് നാനോ സയന്‍‌സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണം നടത്തുന്ന ദീപ പി മോഹനനെ ലാബില്‍ പോലും കയറ്റാതെ വട്ടം ചുറ്റിക്കുന്നത്. ജാതിവിവേചനമെന്ന ദീപയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് സര്‍വകലാശാല നിയോഗിച്ച അന്വേഷണസമിതി കണ്ടെത്തിയിരുന്നു. പൊലീസിന് നല്‍കിയ പരാതിയിലെ അന്വേഷണം ദുരൂഹമായ സാഹചര്യത്തില്‍ അവസാനിപ്പിച്ചു. ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് നിരവധി തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍വകലാശാല അംഗീകരിക്കാന്‍ തയാറായിട്ടില്ല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ ശ്രമിച്ച ദീപയെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ചൂണ്ടുവിരല്‍ ദീപയെ കണ്ടത്.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...