ഇത് അടിയന്തരാവസ്ഥ തന്നെ; അനുഭവിച്ചവര്‍ പറയുന്നു

Choondu-Viral-HD-Thumb-22-12-19
SHARE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം കടുത്ത പ്രതിഷേധത്തിലൂടെ കടന്ന് പോവുകയാണ്. രാജ്യത്തെ തെരുവുകള്‍ ഇളകിമറിയുന്നു. കലാലയങ്ങള്‍ ശബ്ദമുഖരിതമായിരിക്കുന്നു. വിവിധമേഖലകളിലുളളവര്‍ പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. വലിയ ജനവികാരത്തെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിശാനിയമം, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം, പ്രമുഖരെ അറസ്റ്റ് ചെയ്യുന്നു, കലാലയങ്ങളില്‍ നിര്‍ബാധം ഇരച്ചുകയറി ബലംപ്രയോഗിക്കുന്നു, ഇന്റര്‍നെറ്റ് സേവനം നിരന്തരം തടസപ്പെടുത്തുന്നു. 

ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവിലുണ്ടെന്നും അടിയന്തരാവസ്ഥയിലേക്കുളള യാത്രയിലാണ് രാജ്യമെന്നും പലരും ആശങ്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് 1975 ല്‍ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അനുഭവിച്ചവരെ ഞങ്ങള്‍ കണ്ടത്. അവരുടെ അനുഭവങ്ങള്‍, നേരിട്ട മര്‍ദനങ്ങള്‍, അടിച്ചമര്‍ത്തലുകളെ അതിജീവിച്ച രീതികള്‍, പുതിയ സംഭവവികാസങ്ങളിലുളള പ്രതികരണം... അങ്ങനെയങ്ങനെയങ്ങനെ... ഇന്ദിരയുടെ അടിയന്തരാവസ്ഥ അനുഭവിച്ചവരും അതിജീവിച്ചവരും സമകാലത്തെ ഇന്ത്യയിലേക്ക് നോക്കുകയാണ് ഈ ലക്കം ചൂണ്ടുവിരലില്‍.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...