സര്‍ക്കാര്‍ ഒപ്പമില്ല, പ്രളയം മുറിവേല്‍പ്പിച്ചവര്‍ പെരുവഴിയിലൊറ്റക്കാണ്

keralaflood
SHARE

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രണ്ട് പ്രളയകാലങ്ങളിലൂടെ കേരളം കടന്നുപോയി. കൂട്ടത്തിലേറ്റവും വലിയ ആഘാതം കവളപ്പാറയിലായിരുന്നു. ഓഗസ്റ്റ് മാസം എട്ടാം തീയതി സന്ധ്യക്ക് ഒരു കുന്നപ്പാടെ ഇടിഞ്ഞ് കവളപ്പാറയെന്ന മലയോരഗ്രാമം ഇല്ലാതായി. 59 പേര്‍ മരിച്ചു. പതിനൊന്ന് പേരെ കാണാനില്ല. നൂറ്റിയമ്പതോളം ഏക്കറിലെ വീടുകളെല്ലാം നശിച്ചു. ദുരിതാശ്വാസത്തിന് ശേഷം പുനരധിവാസത്തിലേക്ക് കടന്നപ്പോള്‍ കവളപ്പാറക്ക് സവിശേഷപ്രാധാന്യമാണ് പ്രതീക്ഷിച്ചത്. ദുരിതാശ്വാസക്യാംപില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ വാടകവീടുകളിലേക്ക് മാറി. ദുരന്തത്തിനിരയായി എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും യുദ്ധകാലപ്രാധാന്യത്തോടെ വാഗ്ദാനം ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയടക്കം വാഗ്ദാനങ്ങളില്‍ മുന്നില്‍ നിന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ആശ്വസിപ്പിച്ചു. 

നാല് മാസത്തിന് ശേഷമാണ് ചൂണ്ടുവിരല്‍ കവളപ്പാറയിലേക്ക് ഒരു യാത്ര പോയത്. നിറഞ്ഞ വേദനയും നിസഹായാവസ്ഥയും രണ്ടും ചേര്‍ന്ന് സൃഷ്ടിക്കുന്ന രോഷവുമാണ് കവളപ്പാറയില്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞത്. പ്രാഥമികനഷ്ടപരിഹാരം വിതരണം ചെയ്തതോടെ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥരും കവളപ്പാറയില്‍ നിന്ന് പിന്‍മടങ്ങി. എവിടെ സ്ഥലം, എവിടെ വീടെന്ന ചോദ്യത്തിന് ഒരുത്തരവുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളിലേക്ക് സന്ദര്‍ശനം സംഘടിപ്പിക്കുന്ന തിരക്കിലാണ്. എം എല്‍ എ യെ കാണാനില്ല. പുനരധിവാസത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളാണ് ജനപ്രതിനിധികളില്‍ ചിലര്‍ക്കെങ്കിലുമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ചുരുക്കത്തില്‍ ഒരു നിശ്ചയവുമില്ലൊന്നിനുമെന്ന സാഹചര്യം. ഞങ്ങള്‍ കൂടി മരിച്ചാല്‍ മതിയായിരുന്നുവെന്ന വിലാപവുമായി കവളപ്പാറയിലെ ജനങ്ങള്‍ സമരമുഖത്താണ്.

കവളപ്പാറയില്‍ പരാജയപ്പെട്ടാല്‍ പ്രളയാനന്തരപുനര്‍നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടെന്നുറപ്പിക്കാം. സര്‍ക്കാര്‍ ഒപ്പമില്ലെന്നാണ് കവളപ്പാറയില്‍ നിന്ന് ചൂണ്ടുവിരലിന് റിപ്പോര്‍ട്ട് ചെയ്യാനുളളത്.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...