പൊലീസ് ഭാഷ്യത്തില്‍ വീഴുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും; ചൂണ്ടുവിരല്‍

Choondu-Viral10
SHARE

കേരളത്തില്‍ വീണ്ടും നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന പൊലീസിന്റെ ഭാഷ്യം ആദിവാസികളോ, സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലുള്‍പെട്ട സി പി ഐയോ, മനുഷ്യാവകാശപ്രവര്‍ത്തകരോ വിശ്വസിക്കുന്നില്ല. സി പി എം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന പൊലീസ് ഭാഷ്യങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു.

കേരളം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ഇടമായി മാറുന്നുവെന്ന് പൗരാവകാശപ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു. സ്വകാര്യതയുടെ എല്ലാ സീമകളും ലംഘിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളിലടക്കം പൊലീസ് ഒളിഞ്ഞുനോക്കുന്നു. ചെറിയ കുട്ടികള്‍ക്കെതിരെ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നു. മാവോയിസ്റ്റുകള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ വിചാരണ പോലുമില്ലാതെ വെടിയേറ്റ് കൊല്ലപ്പെടേണ്ടവരാണെന്ന ഭരണഘടനാവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പരാമര്‍ശം കേരളത്തിന്റെ ചീഫ് സെക്രട്ടറി പരസ്യമായി പ്രകടിപ്പിക്കുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നു. സി പി എമ്മിന്റെ പ്രഖ്യാപിതനയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസിനെ സി പി എമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കുന്നു. പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങള്‍ മാനത്ത് നോക്കിയിരിക്കുന്നു. 

നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് അട്ടപ്പാടിയിലാണ്. മഞ്ചിക്കണ്ടി ആദിവാസി ഊരിനടുത്തുളള കൊടുംവനത്തില്‍. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നേര് തേടി സംഭവം നടന്ന മേലെ മഞ്ചിക്കണ്ടിയിലെ ഉള്‍വനത്തിലേക്കുളള യാത്രയാണ് ഈ ലക്കം ചൂണ്ടുവിരല്‍. വിഡിയോ കാണുക.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...