47 വര്‍ഷം; പണിഞ്ഞിട്ടും പണിഞ്ഞിട്ടും തീരാത്ത ആലപ്പുഴ ബൈപ്പാസ്

choondu
SHARE

കാത്തിരുന്ന് നിര്‍മിച്ച പാലം പൊളിയുമ്പോഴത്തെ സിനിമാനുഭവം പഞ്ചവടിപ്പാലത്തിന്റെ പല മാനങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ആറര കിലോമീറ്റര്‍ ബൈപാസ് നിര്‍മിക്കാന്‍ അരനൂറ്റാണ്ടെടുക്കുന്നത്, എന്നിട്ടും പൂര്‍ത്തിയാകാത്തത്, ഒരുപക്ഷെ, അത്യപൂര്‍വമായൊരു പ്രതിഭാസമായിരിക്കും. 1972 ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ആലപ്പുഴ ബൈപാസാണ് 47 വര്‍ഷം പിന്നിടുമ്പോഴും കൂട്ടിമുട്ടാനാവാതെ വീര്‍പ്പുമുട്ടുന്നത്. ആലപ്പുഴയുടെയും ആ വഴി സഞ്ചരിക്കുന്നവരുടെയും ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ആലപ്പുഴ ബൈപാസിനാണ് ഈ ഗതികേട്. നെറികേട് ഉദ്യോഗസ്ഥരുടേതാണ്. നോട്ടക്കുറവ് രാഷ്ട്രീയനേതൃത്വത്തിന്റേതാണ്. ഗതികേട് പൊതുജനത്തിന്റേതും. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ അസംബന്ധനിര്‍മാണോല്‍സവം. ആലപ്പുഴയില്‍ നിന്ന് നാടിനെ നയിച്ച രാഷ്ട്രീയപ്രമുഖരുടെ നിര നീണ്ടതാണ്. വി എസ് അച്യുതാനന്ദന്‍, എ കെ ആന്റണി, വയലാര്‍ രവി, ജി സുധാകരന്‍ , തോമസ് ഐസക്, കെ സി വേണുഗോപാല്‍ അങ്ങനെ കരുത്തരും പ്രശസ്തരുമായ ജനപ്രതിനിധികളുടെ നീണ്ട നിര ആലപ്പുഴ ബൈപാസിന് ഒരു ഗുണവും ചെയ്തില്ല. കേരളത്തിനാകെ നാണക്കേടായി തുടരുകയാണ് പണിതീരാത്ത ആലപ്പുഴ ബൈപാസ്. ചില്ലറ ദൂരം മാത്രം തീര്‍ക്കാന്‍ സാങ്കേതികപ്രശ്നങ്ങള്‍ തടസമാകുമ്പോള്‍, നേതാക്കളിലല്ല, പ്രതിഷേധരംഗത്തുളള ജനകീയക്കൂട്ടായ്മകളിലാണ് ആകെയുളള പ്രതീക്ഷ. ആലപ്പുഴ ബൈപാസ് മുടന്തുന്നുവെന്ന് പത്ത് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത അബ്ജോത് വര്‍ഗീസ് ഇനിയും പണിതീരാത്ത ബൈപാസിലൂടെ ചൂണ്ടുവിരലുയര്‍ത്തി നടത്തുന്ന ഒരു സൈക്കിള്‍ യാത്ര

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...