ആനക്കഥയുമായി ചൂണ്ടുവിരൽ; വേറിട്ട പുനരധിവാസകേന്ദ്രം

choond1
SHARE

ഈ ലക്കം ചൂണ്ടുവിരലില്‍ ഒരാനക്കഥയാണ്. ആനകളെക്കുറിച്ചാണ്. ആനകള്‍ക്ക് പുനരധിവാസകേന്ദ്രമെന്ന തെല്ല് കൗതുകം നിറഞ്ഞ വാര്‍ത്തക്ക് പിന്നാലെ പോയതാണ്. തിരുവനന്തപുരം കോട്ടൂരിലാണ് ആനകളുടെ പുനരധിവാസകേന്ദ്രം. കാട്ടില്‍ ഒരു തരത്തിലും കഴിയാനാവാത്ത ആനകളെയും ആനക്കുട്ടികളെയുമാണ് ഇവിടെ സംരക്ഷിക്കുന്നത്. കൃത്യമായ ഭക്ഷണം, ചികിത്സ, വിശ്രമം. എല്ലാം ശാസ്ത്രീയമായി തന്നെ ലഭിക്കുന്നു. ഏഷ്യയിലെ ഏറ്റവും പ്രായം ചെന്ന താപ്പാന സോമനും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പല സാഹചര്യങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടിയാനകളെയും പുനരധിവാസകേന്ദ്രം ഏറ്റെടുത്ത് സംരക്ഷിക്കും. ഒരാനക്ക് ഏകദേശം ഒരു ലക്ഷം രൂപയാണ് സംരക്ഷണച്ചെലവെന്നാണ് കണക്ക്. ആനകളെ കാണുക, അറിയുക, ആനക്കഥകള്‍ കേള്‍ക്കുക, സംരക്ഷണത്തിന്റെ വിവിധ വശങ്ങള്‍ പരിചയപ്പെടുക എന്നിങ്ങനെ നിഷ്കളങ്കമായ ലക്ഷ്യമാണ് ഈ ലക്കം ചൂണ്ടുവിരലിനുള

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...