പരിഹാരം കാണേണ്ടവർക്ക് ഉറക്കം; പകച്ചുപോയ ആ മനുഷ്യർ..!

choonduviral
SHARE

നമ്മളനുഭവിക്കാത്ത പ്രശ്നങ്ങളെല്ലാം നമുക്ക് അപരിചിതമായിരിക്കും. അപരിചതമായ ഒരു പരിസരം അനുഭവിച്ചറിയാനാണ് ശ്രമം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ ജീവിക്കുന്ന മനുഷ്യരുടെ ഉറക്കം കെടുത്തിയ ഒരു പ്രശ്നത്തിലേക്കാണ് ഈ ലക്കം ചൂണ്ടുവിരൽ. പുരയിടമായി രേഖപ്പെടുത്തപ്പെട്ടയിടത്ത് ജീവിച്ച്, ദേഹണ്ണിച്ചനുഭവിച്ച ഭൂമി അവരുടേതല്ലാതായി മാറിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ കൈപ്പിഴ പതിനേഴായിരം കുടുംബങ്ങളിലെ അരലക്ഷത്തോളം മനുഷ്യരുടെ ജീവിതം സ്തംഭിച്ചിരിക്കുന്നു. അവരുടെ പുരയിടങ്ങൾ തോട്ടഭൂമിയായി സർക്കാർ രേഖകളിൽ രൂപം മാറിയിരിക്കുന്നു. പരിഹാരം കാണേണ്ടവർ ഉറക്കം നടിക്കുന്നു. പകച്ചുപോയ ആ മനുഷ്യർക്കൊപ്പമാണ് ചൂണ്ടുവിരൽ.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...