പ്രതിബന്ധങ്ങൾ കടന്ന് മുൻപോട്ട്; ഒരു ട്രാന്‍സ് പെണ്‍കുട്ടിയുടെ ജീവിതം

manikkutty
SHARE

ഇതൊരു ജീവചരിത്രമാണ്. വലിയവരുടേതല്ല, ഒരു ചെറിയ പെണ്‍കുട്ടിയുടെ. ഇരുപത്തിയാറ് വയസുളള മണിക്കുട്ടിയുടെ. ട്രാന്‍സ് വുമണാണ് മണിക്കുട്ടി. ശ്രേയ എന്ന പേര് ഒൗദ്യോഗികമായി സ്വന്തമാക്കി. ട്രാന്‍സ് ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന എല്ലാ പ്രതിബന്ധങ്ങളും മണിക്കുട്ടിയും നേരിടുന്നുണ്ട്. പക്ഷെ, അവളതിനെ മറികടക്കുന്ന രീതിക്ക് ലൈക്കടിക്കുകയാണ് ഈ ലക്കം ചൂണ്ടുവിരല്‍. തൊഴുത്തുനിറയെ പശുക്കള്‍, ആട്ടിന്‍പറ്റം, മുറ്റം നിറയെ കോഴികള്‍... വാക്കുകളില്‍ രാഷ്ട്രീയം നിറയുന്നില്ലെങ്കിലും മണിക്കുട്ടിയുടെ അതിജീവനത്തിന് വേണ്ടിയുളള സമരം ലോകമറിയണമെന്ന് തോന്നി. ലിഖിതചരിത്രത്തില്‍ ഇടം കിട്ടാനിടയില്ലാത്ത ജീവിതവും സമരവും അതിജീവനവുമാണ്. മണിക്കുട്ടിയെ അറിയാനുളള ശ്രമമാണ് ഈ ചൂണ്ടുവിരല്‍.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...