മഴകൊണ്ട് മുറിവേറ്റവർ; മഴയത്ത് തന്നെ നിന്നു പോകുന്ന കർഷകർ

choonduviral-18-08-19
SHARE

ഒരു വാഴത്തോപ്പിൽ തുടങ്ങി ഒരു വാഴത്തോപ്പിലൊടുങ്ങുന്ന ലക്കമാണ് ഈയാഴ്ചത്തേത്. ഈ പ്രളയകാലത്തെ നൂറായിരം പ്രശ്നങ്ങൾക്കിടെ വാഴത്തോപ്പിലെന്ത് കാര്യമെന്ന് ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. കുറഞ്ഞോ, ഏറിയോ ഈ വാഴത്തോപ്പിൽ കേരളത്തിലെ കർഷകരുണ്ട്. അവരുടെ പ്രതീക്ഷകളും കണ്ണീരുമുണ്ട്. ഓരോ തവണ പ്രകൃതി ക്ഷോഭിക്കുമ്പോഴും നഷ്ടസഹനങ്ങളുടെ നൂറുമേനി കൊയ്യുന്നവരാണ് കർഷകർ. പ്രളയമായാലും വരൾച്ചയായാലും അതിന് മാറ്റമുണ്ടാവാറില്ല. 

തളർച്ചകളെ ക്ഷണമാത്രയിൽ അതിജീവിച്ച് കൈക്കോട്ടുമായി വീണ്ടും മണ്ണിലേക്കിറങ്ങുന്നവരാണ് നമ്മുടെ കർഷകർ. കടവും പലിശയുമെടുത്തവർ വിതക്കുന്നു. ഒന്നങ്ങോട്ടോ, ഇങ്ങോട്ടോ കാലാവസ്ഥയുടെ നേർരേഖ മാറിസഞ്ചരിച്ചാൽ കടവും പലിശയും തന്നെ അവർ കൊയ്യുന്നു. വൻകിട കർഷകർ അപവാദമായിരിക്കാം. എന്നാൽ ഇടത്തരം, ചെറുകിട കർഷകരുടെ കാര്യത്തിൽ ഇപ്പറഞ്ഞതിന് മാറ്റമുണ്ടാവാറേ ഇല്ല. അവരുടെ പ്രതിനിധിയെയാണ് പരിചയപ്പെടുത്തുന്നത്. എൻ. കെ പ്രതാപൻ.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...