വല‍യെറിയുന്നത് ഒരുമിച്ച്; ആണുങ്ങൾക്ക് ഇരട്ടിക്കൂലി; ധനുഷ്കോടിയിലെ തീരക്കാഴ്ചകൾ

choonduviral
SHARE

ഈ ലക്കം കാണാനുളളതാണ്. അത്ര മനോഹരമായ തീരത്തേക്കായിരുന്നു യാത്ര. ധനുഷ്കോടിയിലേക്കുളള ആദ്യ യാത്രയായിരുന്നു. 1964 ലെ കൊടുങ്കാറ്റിൽ തകർന്ന് നാമാവശേഷമായ ചെറുപട്ടണമാണ് ധനുഷ്കോടി. വിളിപ്പാടകലെ ശ്രീലങ്കയുണ്ട്. ധനുഷ്കോടിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്കയിലെ തലൈമന്നാർ....

ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രവും മറുവശത്ത് ബംഗാൾ ഉൾക്കടലും. അസാധാരണമാം വിധം നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഭൂപ്രദേശം. കുറെയധികം ഒറ്റമുറി  ഓലക്കുടിയുകള്‍ മാത്രമേ ഇന്ന് ധനുഷ്കോടിയിലുളളൂ. മത്സ്യത്തൊഴിലാളികള്‍ മാത്രമാണിവിടെ താമസം. 

കടലിന്റെ മടിയിലൂടെ ഇത്ര ദൂരം നടക്കാൻ കഴിയുന്നത് അപൂർവമായ ഒരനുഭവമാണ്. ഞങ്ങളെത്തും മുമ്പെ അവർ വലയെറിഞ്ഞിരുന്നു. കമ്പവലയെന്ന് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വിശേഷിപ്പിക്കപ്പെടുന്ന വലയാണ്. കരവലയെന്നാണ് ഇവിടെ അറിയപ്പെടുന്നത്. അധ്വാനത്തിന് ലിംഗവ്യത്യാസമില്ലെന്ന ജെൻജർ പൊളിറ്റിക്സാണ് ധനുഷ്കോടിയിലും രാമേശ്വരത്തും സമീപത്തുളള മത്സ്യബന്ധനഗ്രാമങ്ങളെല്ലാം മുന്നോട്ട് വെക്കുന്നത്.

അതികാലത്താരംഭിക്കുന്ന അധ്വാനമാണിത്. വലയിലെന്ത് കാത്തിരിക്കുന്നുവെന്നുറപ്പില്ലാതെയുളള വലിയാണ്. നിരവധി സംഗീതജ്ഞർ അണിനിരക്കുന്ന സിംഫണിയുണ്ടല്ലോ.... ഇതേതാണ്ട് അതുപോലെയാണ്. അവരിൽ ചിലരോട് ഞങ്ങൾ സംസാരിച്ചു. ഒന്ന് കൂടി. ഈ ലക്കം പെണ്ണുങ്ങൾ മാത്രമാണ് സംസാരിക്കുന്നത്... 

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...