വ്രണങ്ങൾ വികാരപ്പെട്ട് ഒഴുകുമ്പോള്‍

നിരവധിയനവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടാവും ആവിഷ്കാര സ്വതന്ത്ര്യത്തിനുനേരെ ഇന്നോളം നടന്നിട്ടുള്ള അതിക്രമങ്ങളുടെ പട്ടിക തയാറാക്കാൻ തുടങ്ങിയാൽ. അധികാരികൾക്കു നേരെയുള്ള ചൂണ്ടുവിരൽ മുതൽ മത വംശീയ വികാരങ്ങൾ വൃണപ്പെട്ടതുവരെ. 

പല പല കാരണങ്ങളാണ് കലാകാരന്റെ ഭാവനയ്ക്കും സ്വതന്ത്രമായ ആവിഷ്കാരത്തിനും വിലങ്ങുതടിയായിട്ടുള്ളത്. ഒന്നു വ്യക്തം മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങളായിരുന്നു ഓരോ സംഭവങ്ങളും. എസ് ഹരീഷിന്റെ മീശയെന്ന നോവൽ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ ലക്കം ചൂണ്ടുവിരൽ.