ചിലരുടെ സ്വപ്നം, പലരുടെയും ദുഃസ്വപ്നം

choondu-vizhinjam-t
SHARE

വികസനപദ്ധതികൾക്കെതിരായ നിലപാടാണല്ലോ ഇതും എന്ന പൊതും പതിവുമായ മുന്‌വിധി ഉണ്ടാകരുത് എന്ന അഭ്യർഥനയോടെയാണ് ഈ ലക്കം ചൂണ്ടുവിരല്‍ ആരംഭിക്കുന്നത്. 

കേരളത്തിന്റെ സ്വപ്നപദ്ധതി എന്ന ലേബലൊട്ടിച്ച് വ്യാപകമായി മാർക്കറ്റ് ചെയ്യപ്പെട്ട, ഇപ്പോഴും മാർക്കറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖപദ്ധതി. ഈ മാർക്കറ്റിങ്ങിന് പിന്നില്‍ പദ്ധതി അംഗീകരിക്കപ്പെട്ട കാലത്ത് കേരളം ഭരിച്ചവര്‍ മാത്രമല്ല ഉളളത്. അപകടങ്ങളത്രയുമറിയാമെന്നാവര്ത്തിച്ച് പറഞ്ഞ് എല്ലാ പിന്തുണയും നല്കുന്ന ഇപ്പോള്‍ ഭരിക്കുന്നവരുമുണ്ട്. അതൊക്കെ അവിടെ നില്ക്കട്ടെ. പദ്ധതി നിര്ത്തിവെക്കുക എന്ന യാതൊരു ലക്ഷ്യമോ, ആവശ്യമോ ഉന്നയിക്കാന്‍ ഈ പരിപാടി ഉദ്ദേശിക്കുന്നതേയില്ല. എന്നാല്‍ പദ്ധതി നമ്മുടെ നാടിന്റെ കടലിനോടും കടലിന്റെ മക്കളോടും കടലിലെ ജൈവവൈവിധ്യത്തോടും ചെയ്തുകൊണ്ടിരിക്കുന്ന പാതകങ്ങള്‍ പറയാതെ നിവൃത്തിയുമില്ല. കാരണം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ആഘേോഷിക്കപ്പെടുന്ന ലാഭങ്ങള്ക്കൊന്നും തിരികെ നല്കാനാവാത്തത്ര വലിയ ആഘാതമാണ് തിരുവനന്തപുരത്തിന്റെ തീരദേശജീവിതം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

ആദ്യമായി പറയാനുളളത് നിര്മാണത്തിലിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുവട്ടമുളള കടലിന് എന്ത് സവിശേഷതയാണുളളത് എന്നാണ്. അത്തരത്തിലുളള ഏതെങ്കിലും സവിശേഷതയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പഠനം നടത്തിയിരുന്നോയെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുളള. ഇല്ല. ചര്ച്ച ചെയ്തതും വിലയിരുത്തപ്പെട്ടതുമെല്ലാം ഒരു വമ്പന് പദ്ധതിയുടെ കുളിരും രോമാഞ്ചവും മാത്രമാണ്. വിശാലാടിസ്ഥാനത്തിലുളള ലാഭനഷ്ടക്കണക്കെടുപ്പ് നടന്നിട്ടേയില്ല.

നിര്മാണമാരംഭിച്ച ഒരു പദ്ധതിയെക്കുറിച്ച് ഇനിയിങ്ങനെ പറയുന്നത് കൊണ്ട് എന്ത് പ്രയോജനമെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. ഒരപകടം സംഭവിച്ചുകൊണ്ടിരിക്കുമ്പോള് അതിനെക്കുറിച്ച് ഓര്മപ്പെടുത്തുക ഒരു ബാധ്യതയാണെന്ന ബോധ്യമാണ് ഈ പറച്ചിലിന് കാരണം. ഒപ്പം നമ്മുടെ തങ്കപ്പെട്ട രാഷ്ട്രീയനേതൃത്വം ഇത്തരം വിഷയങ്ങളില് എത്ര കളവുകള് നമുക്ക് മുന്നില് നിരത്തിയെന്ന് അറിയുകകൂടി വേണം. 

ചെറുതായിക്കൊണ്ടിരിക്കുന്ന, ചുരുങ്ങിക്കൊണ്ടിരിക്കുന്ന തീരമാണ് വിഴിഞ്ഞം തുറമുഖപദ്ധതി കേരളത്തിനാദ്യം നല്കാന് പോകുന്നത്. കടലോരമങ്ങനെ ചുരുങ്ങുന്നത് ഇപ്പോള് അതിവേഗത്തിലാണ്. ബ്രെയ്ക്ക് വാട്ടര് അഥവാ നമ്മുടെ പുലിമുട്ട് തീരത്ത് ആദ്യമല്ല. ഓരോ പുലിമുട്ടും നിരവധി മീറ്റര് കര കടലിന് നല്കിയിട്ടുമുണ്ട്. അപ്പോഴൊന്നോര്ക്കണം, കടലിലേക്ക് ഏതാണ്ട് നാല് കിലോമീറ്റര് നീളമുളള പുലിമുട്ടാണ് അദാനി ഉമ്മന് ചാണ്ടിയുടെ അനുവാദത്തോടെ, പിണറായി വിജയന്റെ ആശീര്വാദത്തോടെ നിതിന് ഗഡ്കരിയുടെ കാര്മികത്വത്തില് നിര്മിച്ചുകൊണ്ടിരിക്കുന്നത്. എന്തൊരു ഏകോദരസാഹോദരയ്യം. 

കടലിലേക്ക് ഇത്ര നീളുന്ന പുലിമുട്ടിന്റെ പ്രത്യാഘാതങ്ങള് കടലിനെ പഠിച്ചവര്ക്കറിയാം. പാറയുടെ ലഭ്യത കുറഞ്ഞതിനെ തുടര്ന്ന് പുലിമുട്ടിന്റെ നിര്മാണം നിര്ത്തിവെച്ചിരിക്കുകയാണ്. അത് തീരുന്നതിന് മുമ്പുളള കാഴ്ചകള് തന്നെ മനഃസാക്ഷിയുളള മലയാളിയുടെ മനസിന് മാരകമായ മുറിവേല്പിക്കും. ജനസമ്പര്ക്കതരികിടകള് കൊണ്ട് ഒരു ഭരണാധികാരിക്കും മായ്ക്കാനാവാത്ത മുറിവ്. ഇന്നല്ലെങ്കില് നാളെ ഇടിഞ്ഞുവീണേക്കാവുന്ന വീടുകളില് താമസിക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥ തിരിച്ചറിയാത്ത വികസനവാചാടോപങ്ങള് ഗാനമേള നടത്താനെന്ന പേരില് നിലംനികത്തുന്ന സംഘാടകരുടെ പരസ്യങ്ങള് പോലെ കുറ്റകരമാണ്. തീരം ചുരുങ്ങി, ചുരുങ്ങി ഇല്ലാതാവുന്നതിന് ഏറ്റവും വലിയ ഉദാഹരണം വലിയതുറയിലുണ്ട്. 

വലിയതുറപ്പാലത്തിലേക്ക് ഇപ്പോള് നടന്നുപോകാനാവില്ല. പാലവും കരയും തമ്മിലുളള ബന്ധം മുറിഞ്ഞു. തൊട്ടരികിലെ സര്ക്കാര് കെട്ടിടത്തിന്റെ പാതിയും നിലംപൊത്തി.

അതൊരു വലിയ പിശകാണ്. വെറും പിശകല്ല, കുറ്റകമായ പിശക്. അതിരപ്പിളളിയില് ജലവൈദ്യുതപദ്ധതി വന്നാല് ഉണ്ടാകുന്ന പാരിസ്ഥിതികആഘാതങ്ങളെക്കുറിച്ച് പദ്ധതിയില് നിന്ന് സ്വകാര്യലാഭം കാംക്ഷിക്കുന്നവരല്ലാത്ത എല്ലാവര്ക്കും നല്ല ധാരണയുണ്ട്. തിരുവനന്തപുരത്തൊക്കെ എത്രയോ പരിസ്ഥിതിസംഘടനകള് അതിരപ്പിളളി പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവരാരും പക്ഷെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഴിഞ്ഞം പദ്ധതി പരിസ്ഥിതിക്കും മനുഷ്യനും എത്രയെത്ര ദുഃസ്വപ്നങ്ങള് നല്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതേയില്ല.

വനം ആരുടേതാണെന്ന ചോദ്യത്തിന് ഇന്ന് കൃത്യമായ ഉത്തരമുണ്ട്. പ്രായോഗികതലത്തില്‍ എങ്ങുമെത്തിയിട്ടില്ലെങ്കിലും വനം വനവാസികള്ക്കാണെന്ന് വനാവകാശനിയമം അടിവരയിടുന്നുണ്ട്. കടല് ആരുടേതാണെന്ന് ചോദ്യത്തിന് പക്ഷെ കൃത്യമായ നിയമവ്യാഖ്യാനങ്ങളില്ല. പക്ഷെ, കടല് പ്രാഥമികമായും കടല്ജീവികളുടേതും, മത്സ്യത്തൊഴിലാളികളുടേതുമാണെന്ന കാര്യത്തില് ആര്ക്കും സംശയമുണ്ടാവില്ല. ഒരു ഭരണകൂടത്തിനും ഒരു സംരംഭകനും അതില് അവകാശവാദമുന്നയിക്കാനാവില്ല.

ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് സിമ്പിളായി മനസിലാക്കാവുന്നതേയുളളൂ. മത്സ്യത്തൊഴിലാളിയുടെ ഉപജീവനത്തിലേക്ക് വരുംമുമ്പ് അവന്റെ കിടപ്പാടത്തിലേക്ക് വരാം. നൂറുകണക്കിന് വീടുകള് ഇതിനോടകം ഇല്ലാതായിക്കഴിഞ്ഞു. അത് സര്ക്കാര് തന്നെ സമ്മതിച്ചിട്ടുമുണ്ട്. 

രണ്ടാമത്തേത്, തൊഴിലെന്ന് വ്യാജബലൂണ്. തീരത്തെ മനുഷ്യര് ഇനി കടലില് പോകേണ്ടിവരില്ലെന്നും എല്ലാവര്ക്കും വിഴിഞ്ഞം തുറമുഖത്ത് തൊഴില് ലഭിക്കുമെന്നുമെല്ലാമുളള വാചകമടികള് വിശ്വസിച്ച നഗരവാസികളുണ്ട്. നമുക്ക് മുന്നിലുളള ഏറ്റവും കൃത്യമായ ഉദാഹരണം വല്ലാര്പ്പാടം ട്രാന്സ്ഷിപ്പ്മെന്റ് ടെര്മിനലാണ്. എത്ര മൂലമ്പിളളിക്കാര്ക്കും കൊച്ചിയിലെ ദ്വീപ് നിവാസികള്ക്കുമാണ് വല്ലാര്പാടത്ത് ഇതിനോടകം ജോലിലഭിച്ചത്. ഇതാ തൊഴിലവസരത്തിന്റെ മഹാതുറമുഖമെന്ന് പറഞ്ഞ് വെറുതെയിങ്ങനെ മനുഷ്യരെ പെരുംനുണപറഞ്ഞ് കബളിപ്പിക്കരുത്.

ഇനി നമുക്ക് തീരജീവിതത്തിന്റെ ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും സ്വപ്നങ്ങള്ക്ക് കുറുകെ എങ്ങനെയാണ് വിഴിഞ്ഞത്തെ അദാനിതുറമുഖം പുലിമുട്ട് കെട്ടിയതെന്ന് നോക്കാം. ആദ്യം സുധിയെയും സാദിക്കിനെയും പരിചയപ്പെടാം. കടല്ത്തൊഴിലാളികള്. കടലിന്റെ ആഴങ്ങളില് മുങ്ങി ജീവിതത്തിന്റെ കരതേടുന്നവരാണ്. രണ്ട് പേരെയും പരിചയപ്പെടുത്തിയത് റോബര്ട്ടാണ്. നമ്മുടെ കടലിന്റെ അടിത്തട്ടിലെ വിലമതിക്കാനാവാത്ത ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കുന്ന ഫ്രണ്ട്സ് ഓഫ് മറൈന് ലൈഫുമായി ചേര്ന്ന് പ്രവര്ത്തിക്കുന്നവരാണ് ഇരുവരും. കടലിന്റെ ആഴങ്ങളില് അവര് പകര്ത്തിയ ദൃശ്യങ്ങളും ഞങ്ങളീ ലക്കം ഉപയോഗിക്കുന്നുണ്ട്. 

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഭാഗമായ നിര്മാണപ്രവര്ത്തനങ്ങള് സുധിയുടെയും സാദിഖിന്റെയും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെയും അവരുടെ വരുംതലമുറകളുടെയും സ്വാഭാവികജീവിതപരിസരങ്ങള്ക്ക് മേല് സിമന്റ് വാരിയിട്ടെന്ന് വെറുതെ പറയുകയല്ല. തെളിവ് സഹിതം പറയുകയാണ്.

കാലങ്ങളായി ചിപ്പിയും കൊഞ്ചും കണവയും ശംഖുമൊക്കെ ശ്വാസമടക്കിപ്പിടിച്ച് കടലിനടിയില് നിന്ന് വാരി ജീവിച്ചുപോന്ന, ഇനിയും തലമുറകള് അങ്ങനെ ഉപജീവിക്കേണ്ടിയിരുന്ന മത്സ്യത്തൊഴിലാളികളുടെ സ്വാഭാവികജീവിതപരിസരം നഷ്ടപ്പെടുത്തിയിട്ട് ഏതാനും ലക്ഷം രൂപ നഷ്ടപരിഹാരമെന്നോ. മത്സ്യത്തൊഴിലാളി സമൂഹത്തിന് മേല് അടിച്ചേല്പിക്കപ്പെട്ട ഉപായമായിരുന്നു അത്. 

ഈ മേഖലയില് തീരത്തെവിടെച്ചെന്നാലും കമ്പവലകളുടെ ബഹളമായിരുന്നു പണ്ട്. ഇന്നത് ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 

ആഴങ്ങളില് കടല്വിഭവങ്ങള് തേടുന്നവരെ മാത്രമല്ല, പരമ്പരാഗതമത്സ്യത്തൊഴിലാളികളെയും വിഴിഞ്ഞത്തെ പുലിമുട്ട് ബാധിച്ചുതുടങ്ങിക്കഴിഞ്ഞു. അപ്രതീക്ഷിതവും പ്രവചനാതീതവുമായ കടല്ചലനങ്ങള് തീരംകേന്ദ്രീകരിച്ചുളള മത്സ്യബന്ധനത്തിന് വലിയ പ്രതിബന്ധം സൃഷ്ടിച്ചുതുടങ്ങിക്കഴിഞ്ഞു. പുലിമുട്ടും തുറമുഖവും പൂര്ത്തിയാകുന്നതോടെ അത് കൂടുതല് രൂക്ഷവും ഈ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധനത്തെ വെറും സ്വപ്നവുമാക്കിത്തീര്ക്കുമെന്നതില് സംശയമില്ല.

വലിയ പദ്ധതിയല്ലേ, വലിയ കമ്പനിയല്ലേ, രാഷ്ട്രീയക്കാരെല്ലാം ഒറ്റക്കെട്ടല്ലേ എന്ന സന്ദേഹങ്ങള് ഉയരുന്നുണ്ടെന്നറിയാം. രാജാവിനെ ഭയപ്പടാത്തവര് പ്രജകളോട് സത്യംപറയാന് ബാധ്യസ്ഥരാണെന്ന ചുളളിക്കാടന് വരികള് മാത്രമാണ് മറുപടി.

MORE IN CHOONDU VIRAL
SHOW MORE