മരണവഞ്ചിയിൽ നിന്ന് ജീവിതത്തിലേക്ക്; ഇത് ലോറൻസിന്റെ കഥ

ഈ ആഴ്ചത്തെ ചൂണ്ടുവിരൽ കടലിൽ നിന്നാണ്, ഞാൻ കടലിലല്ല കരയിൽ നിന്ന് കടലിലെ ഒരു കഥ പറയുകയാണ്, ലോറൻസിന്റെ കഥ, ഓഖിയിൽ നിന്ന് രക്ഷപെട്ടുവെന്ന ലോറൻസിന്റെ കഥ. ലോറൻസിന്റെ കഥയെന്നു പറയുമ്പോൾ അതു ലോറൻസിന്റെ മാത്രം കഥയല്ല. മത്സ്യത്തൊഴിലാളികളുടെ ആകെ കഥയാണ്. തീരദേശത്തിന്റെ മുഴുവൻ കഥയാണ്. 

ഓഖിയെ കുറിച്ച് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു, എത്രപേർ കോല്ലപെട്ടുവെന്ന് ഇനിയും നിശ്ചയമില്ലാത്ത ഓഖി ദുരന്തം മുഖ്യധാരയിലെ കേരളത്തിന് വൈകാരീകമായ ഒരു ആഘാതവും ഉണ്ടാക്കിയില്ലാ എന്നായിരുന്നു അന്ന് ബോധ്യപെട്ടത്. തീരദേശത്തെ മനുഷ്യർ വംശീയമായ വിവേജനം അനുഭവിക്കുന്നുണ്ടന്നും ബോധ്യപെട്ടു. വീണ്ടും ഒരിക്കൽകൂടി ഓഖി ബാധ്യത പ്രദേശത്തു പോയി അത് ഒരാളെ കാണാനായിരുന്നു, ലോറൻസിനെ. ബർണാഡ് ലോറൻസിനെ. ലോറൻസിനെകുറിച്ച് ആദ്യമറിഞ്ഞത് ഓഖി കാലത്തെ വാർത്തകളിൽ നിന്നായിരുന്നു. അഞ്ചുദിവസം ഉള്‍കടലിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപെട്ട ലോറൻസ് ഒരു അതിശയമായിരുന്നു. ലോറൻസിനെ കണ്ടു സംസാരിക്കണമെന്ന് അന്നുതോന്നിയതാണ്.