രോഹിത് വെമുലയെ എന്തുകൊണ്ട് വ്യവസ്ഥാപിത ഇടതുപക്ഷം മറക്കുന്നു? ചൂണ്ടുവിരൽ

ദളിത് വിദ്യാർഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരൽ. രോഹിത് വെമുലയുടെ മുറി ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. ജനൽപാളികൾക്കുള്ളിൽ കൂടി പകർത്തിയ ദൃശ്യങ്ങളിൽ അംബേദ്കറുടെ ചിത്രവും കാണാം. സർവകലാശാലയിലെ അടഞ്ഞു കിടക്കുന്ന ആ മുറിക്ക് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനം ഉണ്ട്. പതിവ് രാഷ്ട്രീയ വ്യവഹാരങ്ങളെ രണ്ടായി പകുത്ത മരണം  അല്ലെങ്കിൽ രാഷ്ട്രീയ കൊലപാതകമാണ് രോഹിത് വെമുലയുടേത്. ആ മരണം ഇന്ത്യയിലെ കലാലയങ്ങളിൽ സൃഷ്ടിച്ച രാഷ്ട്രീയ മാറ്റം ചെറുതല്ല.