വയലൊരുക്കുന്ന കിളിക‌ൾ

കീഴാറ്റൂരിലാണ് ഇന്നത്തെ ചൂണ്ടുവീരൽ, ഈ വയൽ നികത്തി ഹൈവെ നിർമിച്ചേതീരു എന്ന വാശിയിൽ ഒരുപാട് ആളുകൾ നിൽക്കുമ്പാൾ വീണ്ടും ഒരിക്കൽകൂടി വരേണ്ടി വന്നതാണ്. 

കീഴാറ്റൂരിലെക്ക് ഇത് രണ്ടാമത്തെ യാത്രയാണ്, ആദ്യയാത്രയിൽ കണ്ട യാഥാർത്യങ്ങൾ അതേപടി നിലനിൽക്കുകയാണ്. പുതിയ സാഹചര്യത്തിൽ ചിലത് കൂട്ടിച്ചേര്‍ത്തേതീരുതാനും. പ്രത്യകിച്ചും കീഴാറ്റൂർ സമരത്തെ അതിക്ഷപിച്ചും അപഹസിച്ചും ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ആരോപണങ്ങള്‍ അന്തരീക്ഷത്തിലങ്ങനെ പാറിപറക്കുമ്പോൾ അതിന് മറുപടിപറയാതെ എങ്ങിനെയാണ് മുന്നോട്ട് പോകുക..   

നേരത്തേ വന്നപ്പോൾ കീഴാറ്റൂരും വയല്‍കിളികളും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ജനകീയ സമരവും കേരളത്തിന് അത്ര പരിചിതമായിരുന്നില്ല. ഇന്നിപ്പോ കേരളം രണ്ടായി തിരിഞ്ഞ് നിലപാട് എടുത്തിരിക്കുകയാണ്. ഒരുവിഭാഗം ബഥൽമാർഗങ്ങള്‍ അവഗണിച്ച് വയൽ ബലികഴിക്കുന്നതിന് എതിരാണ്. നിക്ഷിപ്ത താൽപര്യങ്ങളുടെ കൂട്ടായിമയാണ് വയൽ നികത്തുന്നതിന് കോറസ്സ് പാടുന്നതെന്നാണ് അവരുടെ പക്ഷം.  മറുവിഭാഗമാകട്ട‌െ കീഴാറ്റൂരിൽ നികത്തപ്പെടുന്ന വയലല്ല അവിടെ ഉയർത്തപെടുന്ന ഹൈവെയാണ് കേരളത്തിന്റെ വികസനകുതിപ്പിന് കാരണമാകൂകയെന്ന് കരുതുന്നു. നിക്ഷിപ്ത താല്പര്യമാണ് വയൽകിളികളുടെ സമരത്തിന് പിന്നിലെന്നും അവരവകാശപ്പെടുന്നു. എന്തുനിലപാടായാലും അത് കേവല യുക്തിക്കളുടെ അടിസ്ഥാനത്തിലായിരിക്കരുത് എന്നാണ് ചൂണ്ടുവിരലിന്റെ അഭിപ്രായം . കാരണം കേവല യുക്തികളുടെ ബുൾഡോസറുകൾ  ഇടിച്ചുനിരത്തിയ കുന്നുകളും, മോഹവികസനത്തിന്റെ ടിപ്പർ ലോഡുകൾ നികത്തിയ നെൽപ്പാടങ്ങളും വ്യാജ വാഗ്ദാനങ്ങൾ ഒഴുകിപോയപ്പോള്‍ വറ്റിതീര്‍ന്ന പുഴകളും അതുനമ്മെ കൃത്യമായും ഓര്‍മ്മിപിക്കുന്നു‌ണ്ട്.