കുരീപ്പുഴ പറഞ്ഞതും ‘നിഷ്‌പക്ഷ നിരീക്ഷകർ’ കേട്ടതും

choondu-t
SHARE

പരത്തിപ്പറയാനും നീട്ടിപ്പറയാനുമില്ല.  വ്യാജവാര്‍ത്തകളും വ്യാജയുക്തികളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പരിസരത്തിലേക്ക് നിഷ്പക്ഷനിരീക്ഷകരും കൂടി പങ്ക് ചേരുമ്പോള്‍ ചുമ്മാ വര്‍ത്തമാനത്തിന് പ്രസക്തിയേയില്ല. 

കുരീപ്പുഴയോടല്ലാതെ മറ്റാരോടെങ്കിലും സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് വെറുതെയല്ല. ഒരാളൊരു പ്രസംഗം നടത്തി. അതും കേരളമറിയുന്ന കവിയും യുക്തിവാദിയും നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്ന കുരീപ്പുഴ ശ്രീകുമാര്‍. അദ്ദേഹം പറഞ്ഞതെന്തെന്ന് പോലും അന്വേഷിക്കാതെ തീര്‍പ്പുകള്‍ കൽപിച്ചവരാണ് ശരിയെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത്തരം തീര്‍പ്പുകള്‍ക്കാണ് മറുപടി. അത് കുരീപ്പുഴ തന്നെ പറയും.

അപ്പോള്‍ ഒന്നു വ്യക്തം. അശാന്തനെക്കുറിച്ച് സംസാരിക്കുന്നതും വടയമ്പാടിയിലെ ജാതിമതിലുകളെക്കുറിച്ച് സംസാരിക്കുന്നതും ഒരുപാട് യാഥാസ്ഥിതികരെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് അറിഞ്ഞിടത്തോളം എന്ന ആമുഖം വേണ്ടി വരുന്നത്. അതുകൊണ്ടാണ് ഞങ്ങളെ ബ്രാന്‍ഡ് ചെയ്യരുത് എന്ന് അവര്‍ക്ക് മുന്‍കൂര്‍ ജാമ്യമെടുക്കേണ്ടി വരുന്നത്. 

അതെ, ദൈവകോപം കൊണ്ടാണ് അപകടവും രോഗവുമുണ്ടാകുന്നതെന്ന് ഒരാള്‍ക്ക് വിശ്വസിക്കുകയും പറയുകയും ചെയ്യാമെങ്കില്‍ അപകടവും രോഗവുമൊഴിവാക്കാന്‍ ദൈവത്തിന് എന്ത് കഴിയാത്തത് എന്ന് ചോദിക്കാന്‍ മറ്റൊരാള്‍ക്കും അവകാശമുണ്ടാവേണ്ടതല്ലേ. അത് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇപ്പോള്‍ പ്രചരിക്കുന്ന 2011 ലെ കുരീപ്പുഴയുടെ പ്രസംഗത്തിലും അതിനപ്പുറമൊന്നും പറയുന്നുമില്ല. മറിച്ച് കുരീപ്പുഴ പ്രസംഗിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ്, പ്രസംഗം ആയിരങ്ങള്‍ യൂട്യൂബില്‍ കേട്ട ശേഷം ഇയാള്‍ പറയുന്നത് ശരിയല്ലെന്ന് പെട്ടെന്ന് ബോധോദയമുണ്ടായവരുടെ മനോനില സംശയാസ്പദമാണ്. അതല്ലെങ്കില്‍ ഇതാണവസരമെന്ന ധാരണയില്‍ ചാടിവീഴുന്നതാണ്. അതുകൊണ്ടാണ് കുരീപ്പുഴ ഒരിക്കലും പറയാത്ത കാര്യങ്ങളിലും

പിന്നെയുമുണ്ട് കവിക്കെതിരെ ആരോപണങ്ങള്‍ . മതവികാരങ്ങള്‍ വൃണപ്പെടുത്താതെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ് എന്നും കുരീപ്പുഴ അത് പാലിച്ചില്ല എന്നുമാണ് പൊതുമധ്യവര്‍ഗ മനസ് നവമാധ്യമങ്ങളിലും അല്ലാതെയും പറയുന്നത്. 

ആക്രമണശ്രമം നടന്ന് തൊട്ടടുത്ത ദിവസം കുരീപ്പുഴ പങ്കെടുത്ത പൊതുപരിപാടിയും ഒരു വായനശാലയിലായിരുന്നു. കരുനാഗപ്പള്ളിക്കടുത്ത് പുതിയകാവി. ല്‍അവിടെയും ഞങ്ങള്‍ പോയി.  മു‍‍ന്‍പേ നടന്നവരുടെ വഴിയില്‍ നടക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് കവി ആവര്‍ത്തിച്ചു. 

അപ്പൊ കുരീപ്പുഴ മാനത്ത് നിന്ന് പൊട്ടിവീണതല്ല. ഈ മണ്ണിനെക്കുറിച്ചും ഇവിടുത്തെ മനുഷ്യരെക്കുറിച്ചും അവരുടെ ചരിത്രത്തെക്കുരിച്ചും നല്ല ധാരണയുളളയാളാണ്.  അങ്ങനെ പേടിക്കില്ല. 

പാരമ്പര്യം അതേപടി നിലനിര്‍ത്തുകയല്ല, മനുഷ്യന്റെ പുരോഗതിക്ക് അനുയോജ്യമായി പരുവപ്പെടുത്തപ്പെടേണ്ടതാണെന്ന കാര്യത്തില്‍ കുരീപ്പുഴക്ക് സംശയമില്ല. അത് മതപരമായാലും വംശീയമായാലും. 

മണ്ണിനെക്കുറുച്ചാണ് കുരീപ്പുഴ പറഞ്ഞത്. പൊതുയിടങ്ങള്‍ കയ്യേറുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. അതുകൊണ്ടാണ് വടയമ്പാടിയെക്കുറിച്ച് മിണ്ടിയതിന് കുരീപ്പുഴക്ക് നേരെ ആക്രോശങ്ങളുണ്ടായത്. അതുകൊണ്ടാണ് കുരീപ്പുഴ ശ്രീകുമാറെന്ന കവിക്ക് എന്തുമാകാമെന്ന് കരുതരുതെന്ന ആക്രോശങ്ങളുണ്ടായത്. കുരീപ്പുഴക്ക് വേണ്ടിയുയര്‍ന്ന ശബ്ദങ്ങളൊന്നും വടയമ്പാടിയിലെ ദളിതര്‍ക്ക് നേരെയുണ്ടാകുന്ന ജാതീയമായ അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷത്ത് നിന്ന് പ്രത്യേകിച്ചും.

പിന്നെയുമുണ്ട്, പരിശോധിക്കപ്പെടേണ്ട വിഷയങ്ങള്‍ പലതും.  അതില്‍ പ്രധാനം കുരീപ്പുഴ ശ്രീകുമാറിന് നേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് കേട്ടതും കവി പാപിയാണെന്നുറപ്പിച്ച് നിഗമനങ്ങളിലെത്തിയവരുടെ നിഷ്പക്ഷതയെന്ന തമാശയെക്കുറിച്ചാണ്. നവമാധ്യമങ്ങളില്‍ തരംഗമായ ഏതാനും ചില പ്രതികരണങ്ങള്‍ ഞങ്ങള്‍ കുരീപ്പുഴയെ വായിച്ചുകേള്‍പ്പിച്ചു. ഇതായിരുന്നു മറുപടി.

അവരെന്തേ തല്ലാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ദളിതനല്ലേ, തല്ലിയാല്‍ അശുദ്ധമാകുമെന്ന് പേടിച്ചാവുമെന്നായിരുന്നു ഇടക്കൊരു ഫോണ്‍കോളില്‍ കുരീപ്പുഴ മറുപടി നല്‍കി. ദളിതരുടെ വര്‍ത്തമാനകാലമുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണ്. ഇത്രകാലം അവകാശപ്പെട്ടതെല്ലാം സ്വന്തമാക്കിവെച്ചവരോട് ദളിതര്‍ തിരിച്ചുചോദിക്കുമ്പോള്‍ അസ്വസ്ഥത സ്വാഭാവികമാണ്. 

അതാണ് വിഷയം. അതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ദളിതര്‍ക്ക് അര്‍ഹതപ്പെട്ടതെല്ലാം അനുഭവിക്കാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനായിരിക്കില്ല ഈ പരിപാടി അവതരിപ്പിക്കേണ്ടിയിരുന്നത്. കഥയറിയാതെ കുരീപ്പുഴയെ വിമര്‍ശിച്ച് നിങ്ങള്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് എത്ര ദളിതര്‍ ലൈക്കടിച്ചിട്ടുണ്ടാവും. നവമാധ്യമങ്ങളിലെ പ്രാതിനിധ്യരാഷ്ട്രീയത്തിലേക്ക് കൂടി വര്‍ത്തമാനകാലത്തിലെ പല വിവാദങ്ങളും വിരല്‍ചൂണ്ടുന്നുണ്ട്.

നൂറുവട്ടമാവര്‍ത്തിക്കുന്ന നുണകളില്‍ പടുത്തുയര്‍ത്തുന്നതൊന്നും ശാശ്വതമാവില്ല. അതാണ് ചരിത്രം. പൊതുസമൂഹത്തിലെ കുറെയധികം പേരെ അത്തരം നുണപ്രചരണങ്ഹവില്‍ കുരുക്കാന്‍ കഴിഞ്ഞേക്കുമെന്ന് മാത്രം. ഒരുവശത്ത് അധിനിവേശം ശക്തമാകുമ്പോള്‍ മറുവശത്ത് പ്രതിരോധങ്ഹളും ശക്തമാകും. 

നിങ്ങളുദ്ദേശിക്കുന്നത് പോലെ വളക്കാനോ, ഒടിക്കാനോ, വളച്ചൊടിക്കാനോ അത്രവേഗത്തില്‍ കഴിയുന്ന കവിയല്ല കുരീപ്പുഴ ശ്രീകുമാര്‍. കടന്നുവന്ന വഴികളിലെ ഉറച്ച നിലപാട് തറയില്‍നിന്നാണ് കുരീപ്പുഴ ഉറച്ച ശബ്ദത്തില്‍ പറയുകയും പാടുകയും ചെയ്യുന്നത്. 

ഭീഷണികളോടും അധിക്ഷേപങ്ങളോടും എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിന് ഒതുങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി. പുതിയകാവിലെ പ്രസംഗവേദിയില്‍ കുരീപ്പുഴ ഒന്നുകൂടി സ്വരം കടുപ്പിച്ചു.

MORE IN CHOONDU VIRAL
SHOW MORE