സത്യസരണിയുടെ സത്യവും മിഥ്യയും

ചില വിഷയങ്ങൾ നമ്മളെ വിടാതെ പിന്തുടരും, അതുപോലുള്ള ഒരുവിഷയമാണ് ഇന്ന് ചൂണ്ടുവിരലിൽ പ്രതിബാധിക്കുന്നത്. ഇന്ന് മലപ്പുറത്താണ്, മഞ്ചേരിയിൽ, സത്യ സരണിയിൽ. കേന്ദ്രമന്ത്രിമാർ വരെ അടുത്തിടെ ആവർത്തിച്ചു പരാമർശിക്കുന്ന സ്ഥാപനത്തിൽ, സങ്കപരിവാർ ആവർത്തിച്ച് പരാമർശിക്കുന്ന സ്ഥാപനത്തിൽ, എൻ ഐ എ ആവർത്തിച്ച് പരാമർശിക്കുന്ന സ്ഥാപനത്തിൽ, മുൻവിധികൾ ഒന്നും കുടുങ്ങാതെ ഉഹാപോഹങ്ങളിൽ ഒന്നും വിശ്വസിക്കാതെയാണ് എത്തിയിരിക്കുന്നത്. ഇവിടെ എന്താണ് ശരിക്കും നടക്കുന്നത് എന്ന് മനസിലാക്കുവാൻ.