ഓൺലൈൻ തിമിംഗലങ്ങൾ വെല്ലുവിളിക്കുന്നത് ആരെ?

ഓൺലൈനിലെ തിമിംഗലങ്ങൾ യഥാർത്ഥത്തിൽ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും ആരെയാണ്. കുട്ടികളെയെന്ന ന്യായം നിരത്തുന്നത് സത്യത്തിൽ നിന്നുള്ള ഒളിച്ചോടലായേ കാണാൻ സാധിക്കൂ. വർത്തമാനകാലത്തെ കൗമാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചാണ് ബ്ലൂവെയ്‍ൽ ചിന്തിപ്പിക്കുന്നത്. കുട്ടികളെക്കുറിച്ചാണ് ചൂണ്ടുവിരൽ ചർച്ച ചെയ്യുന്നത്. അവർ വളർന്ന് വരുന്ന സാഹചര്യങ്ങളെക്കുറിച്ച്,  മാറുന്ന കാലത്തെക്കുറിച്ച് , മാറുന്ന കാലം സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച്  ഒപ്പം പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും. നമ്മുടെ കുട്ടികൾ ഇങ്ങനെ ജീവിതത്തിനും ആത്മഹത്യക്കുമിടയിലെ തിമിംഗലമുഖത്ത് നിൽക്കുമ്പോൾ വളർന്ന് വരുന്ന കുട്ടികളെക്കുറിച്ച് ചിന്തിച്ചേ മതിയാകൂ.