നടി തൃഷയുടെ പേരിൽ തമിഴ്‌നാട്ടിൽ ആരാധകർ പുതിയ സംഘടന രൂപീകരിച്ചു.
‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്നാണ് സംഘടനയുടെ പേര്
തിരുനെൽവേലിയിലെ ആരാധകരാണ് സംഘടനയ്ക്ക് രൂപം നൽകിയത്.
സംഘടനയുടെ പേരും ലോഗോയും പുറത്തിറക്കി.
തമിഴ് ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദം.
എന്നാൽ സംഘടനയെക്കുറിച്ച് തൃഷ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2004ലെ അഭിമുഖത്തിൽ 10 വർഷത്തിനുള്ളിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതായി തൃഷ പറഞ്ഞിരുന്നു.
വിജയ് രാഷ്ട്രീയത്തിൽ എത്തിയതോടെ തൃഷയും രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നു.