ആരാധകരുടെ പ്രിയ താരജോഡികളാണ് നാഗാർജുനയും അമല അക്കിനേനിയും
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അമല
ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ തുറന്നുപറച്ചിൽ
നാഗാര്‍ജുന വളരെ നല്ല മനുഷ്യനെന്ന് അമല
ആദ്യം തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് താരം
'ശിവ' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം നാഗാര്‍ജുന വിവാഹാഭ്യര്‍ഥന നടത്തി
പിന്നീട് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു
കലാക്ഷേത്ര ഫൗണ്ടേഷന്റെ പ്രാർഥനാ ഹാളിൽ വച്ചായിരുന്നു വിവാഹം
1992ലായിരുന്നു നാഗാർജുനയും അമലയും വിവാഹിതരായത്
പ്രണയം ഒരു ദിവസംകൊണ്ടോ ആദ്യ കാഴ്ചയിൽത്തന്നെയോ സംഭവിക്കുന്ന ഒന്നല്ലെന്ന് അമല
സ്നേഹിക്കുന്ന വ്യക്തിയെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും താരം