സഹോദരി ലക്ഷ്മി മരിക്കാറിനൊപ്പം ചേർന്ന് സംഗീത ബാൻഡ് പ്രഖ്യാപിച്ച് അനാർക്കലി മരിക്കാർ
'ഇറ്റ് ടേക്ക്സ് ടു' എന്നാണ് ബാൻഡിന്റെ പേര്
കുട്ടിക്കാലത്തെ അപൂർവ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് പ്രഖ്യാപനം
രണ്ട് പ്രധാന ഗായകർ ചേരുന്ന ഒരു 'സിംഗിംഗ് ഡ്യുവോ' ആയിട്ടാണ് 'ഇറ്റ് ടേക്ക്സ് ടു' വേദിയിലെത്തുന്നത്
'ഓർമവെച്ച നാൾമുതൽ സംഗീതം ജീവിതത്തിലുണ്ട്'
'ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന, ഒരുമിച്ച് പാടാൻ കാത്തിരുന്ന പാട്ടുകളുടെ ഒരു വലിയ നിരയുമായാണ് ഈ പുതിയ തുടക്കം'
'വ്യത്യസ്ത നഗരങ്ങളിലൂടെയും കരിയറുകളിലൂടെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെയും കടന്നുപോയപ്പോഴും പാട്ട് എപ്പോഴും കൂടെയുണ്ടായിരുന്നു'
'ആനന്ദം', 'ഉയരെ' 'സുലൈഖ മനസിൽ', 'ഗഗനചാരി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് അനർക്കലി മരിക്കാർ
'നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്' എന്ന ചിത്രത്തിൽ ബാലതാരമായി എത്തി ശ്രദ്ധനേടിയ ആളാണ് സഹോദരി ലക്ഷ്മി മരിക്കാർ.