ഇരുപതാം വർഷത്തിൽ വീണ്ടും വിവാഹിതരായ ജ്യോതികയുടേയും സൂര്യയുടേയും ചടങ്ങുകളുടെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു
ഇപ്പോള്‍ ‘ദ് സീക്വൽ’ എന്നു പേരിട്ടിരുന്ന ചടങ്ങിന്റെ ഫുൾ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്
വിവാഹ വാർഷികം പരസ്പര സ്നേഹത്തോടെ ആഘോഷിക്കുന്ന താരങ്ങളെ വിഡിയോയിൽ കാണാം
ഇരുവരുടെയും വിവാഹ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത്
സൂര്യയുടെ മടിയിൽ കിടന്നു മരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ജ്യോതിക
നീ എനിക്ക് മുന്നേ ഈ ലോകം വിട്ടു പോയാൽ, ഞാൻ അവിടെയും നിന്നെ പിന്തുടരും എന്നും ജ്യോതിക വിവാഹ വാഗ്ദാനത്തില്‍ പറഞ്ഞു
എന്റെ കൈകൾ പിടിച്ചതിന്, ദിയയേയും ദേവിനേയും നൽകിയതിന് നന്ദി എന്നു പറഞ്ഞാണ് സൂര്യ വിവാഹ പ്രതിജ്ഞയെടുത്തത്
ഇംഗ്ലിഷ് ക്രിസ്ത്യൻ വിവാഹമായിരുന്നു ഇരുപതാം വിവാഹവാർഷികത്തിൽ ഇരുവരും ചേർന്നു തിരഞ്ഞെടുത്തത്