തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വധശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ ദേവൻ
'വടക്കാഞ്ചേരിയിൽ വെച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്'
പ്രചാരണം കഴിഞ്ഞ് അർദ്ധരാത്രി മടങ്ങുമ്പോഴായിരുന്നു സംഭവം
വടിവാളുമായി നാലംഗ സംഘമാണ് താരത്തെ ആക്രമിക്കാൻ എത്തിയത്
കളരിപ്പയറ്റ് അറിയാവുന്നതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് ദേവന്‍
അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്
കാറിന്റെ മിററിലൂടെ രണ്ടു സ്കൂട്ടറുകൾ പിന്തുടരുന്നത് ശ്രദ്ധിച്ചിരുന്നു
സംശയം തോന്നി വണ്ടി നിർത്തിയപ്പോൾ അവർ വാളുമായി അടുത്തെത്തി
താരത്തിന്റെ ധൈര്യപൂർവ്വമായ ഇടപെടൽ കണ്ട് അക്രമികൾ ഭയന്നോടിപ്പോയി
പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല