'ടോക്സിക്കി'ൽ സ്ത്രീ കഥാപാത്രങ്ങളെ ഒബ്ജെക്ടിഫൈ ചെയ്തിട്ടില്ലെന്ന് സംവിധായിക ഗീതു മോഹൻദാസ്
ചിത്രത്തിലെ ദൃശ്യങ്ങളും പ്രമേയവും സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗീതു
'സോഷ്യല്‍ മീഡിയയിലെ റെയ്ജ് ബെയ്റ്റിങ് എന്തുകൊണ്ടാണെന്ന് കൃത്യമായി അറിയാം'
'സിനിമ കാണുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്, അതിനുശേഷം സിനിമയെ കുറിച്ച് സംസാരിക്കാൻ റെഡിയാണ്'
കൊച്ചിയില്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയിലാണ് ഗീതു നിലപാട് വ്യക്തമാക്കിയത്
സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനും ഗീതുവിനുമെതിരെ കടുത്ത സൈബര്‍ അറ്റാക്കാണ് നടക്കുന്നത്
അതേസമയം ചിത്രത്തിലെ ആക്ഷനും സംഗീതവും മികച്ച നിലവാരം പുലർത്തുന്നുവെന്നും പോസിറ്റിവ് പ്രതികരണമുണ്ട്
ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ 140.75 കോടി രൂപ നേടി