പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിച്ച് മഞ്ജു വാരിയര്‍
മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത്
നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും അവകാശമുണ്ട്
ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ
നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുളള വിശ്വാസം ശക്തിപ്പെടണം
മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം
നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്
അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ' – മഞ്ജു പറഞ്ഞു
സിജെപി സമരത്തിന് പിന്തുണയറിയിച്ച മഞ്ജുവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: https://www.instagram.com/manju.warrier/