പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
മടങ്ങിവരവ് കല്യാൺ ജ്വല്ലേഴ്‌സിന്‍റെ പുതിയ പരസ്യത്തിലൂടെ
മകൾ കല്യാണിക്കും പ്രഭു ഗണേശനുമൊപ്പം
ഷൂട്ടിങ് സെറ്റിലെത്തിയ ലിസിയുടെ വിഡിയോ സൈബറിടത്ത് വൈറലായി
കാഞ്ചീവരം പട്ടണിഞ്ഞ് മകള്‍ കല്യാണിയെ കെട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം
പ്രിയദര്‍ശനൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ അതീവ സന്തോഷവതിയാണെന്ന് ലിസി
‘എന്‍റെ മികച്ചതും മോശവുമായ വശങ്ങൾ അറിഞ്ഞ് സ്ക്രീനിൽ മനോഹരമായി കാണിക്കാൻ അദ്ദേഹത്തിന് അറിയാം’
ഷൂട്ടിങ് സെറ്റ് തനിക്കൊരു നൊസ്റ്റാൾജിയ തന്നെയായിരുന്നുവെന്നും ലിസി പങ്കുവെച്ചു
38 വർഷങ്ങൾക്കുമുന്‍പ് ‘ചിത്രം’ സിനിമയിലാണ് ലിസി പ്രിയദർശനുമായി ഒന്നിച്ച് പ്രവർത്തിച്ചത്