ഇൻസ്റ്റഗ്രാം കമന്റിനെച്ചൊല്ലി ദിയ കൃഷ്ണയ്ക്കെതിരെ സൈബറാക്രമണം
അശ്വിനൊപ്പം 'പവിഴമല്ലി' പാട്ടിന് ചുവടുവച്ച് ദിയ വിഡിയോ പങ്കുവച്ചിരുന്നു
'ദിയയെ കണ്ടാൽ അശ്വിന്റെ അമ്മയാണെന്നേ തോന്നൂ' എന്ന് കമന്റിട്ട് യുവതി
യുവതിയുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ട് ദിയ
നിങ്ങളുടെ മുഖം നോക്കാന്‍ കണ്ണാടി കൊറിയർ ചെയ്യാം എന്ന് ദിയയുടെ മറുപടി
ഒരു സാധാരണ കമന്റിന് യുവതിയുടെ ചിത്രമടക്കം പങ്കുവച്ച ദിയയുടെ നടപടിയെ ആളുകൾ ചോദ്യം ചെയ്യുന്നു
ചിത്രമടക്കം ഷെയർ ചെയ്യാൻ ദിയയ്ക്ക് ആരാണ് അധികാരം നൽകിയതെന്ന് ചോദ്യം
ഭർത്താവിന്റെ അമ്മയെക്കുറിച്ചുള്ള ദിയയുടെ മറുപടിയും വീണ്ടും ചർച്ചയാകുന്നു
ഭർത്താവിന്റെ അമ്മയെ 'അമ്മ' എന്ന് മാത്രം വിളിച്ചാൽ പോരേ എന്ന് ആരാധകർ മുൻപ് ചോദിച്ചിരുന്നു
വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മയെന്ന് വിളിക്കാൻ കഴിയില്ലെന്നായിരുന്നു ദിയയുടെ പ്രതികരണം
തനിക്ക് അമ്മയെന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ടെന്നും ദിയ മുൻപ് വ്യക്തമാക്കിയിരുന്നു
ദിയയുടെ ഈ പഴയ മറുപടിയും നിലവിലെ പ്രതികരണവുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചത്