മന്ത്രി ഗണേഷ് കുമാറിന് മാപ്പ് നല്‍കി ഭാര്യ ബിന്ദു മേനോന്‍
'ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു' എന്നാരോപിച്ച് ബിന്ദു രംഗത്തുവന്നിരുന്നു
ഉണ്ടായ കാര്യങ്ങളുടെ ഫോട്ടോ താന്‍ എടുത്തുവെന്നും ചിലയാളുകള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു
പിന്നാലെ ഗണേഷും ഇടതുപക്ഷവും രാഷ്ട്രീയ പ്രതിരോധത്തിലായി
രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുവന്നു
പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗണേഷ് ബിന്ദു മേനോനെ വിളിച്ച് മാപ്പ് പറഞ്ഞു
ഗണേഷിനെ വളരെ ഇഷ്ടമാണെന്നും ഇനി കേസിനൊന്നും പോകുന്നില്ലെന്നുമാണ് ബിന്ദുവിന്‍റെ നിലപാട്