ഭാവനയുടെ 'അനോമി' ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കയാണ്
ഒരിടവേളയ്ക്ക് ശേഷം ഭാവന അഭിനയിക്കുന്ന 'അനോമി', നടിയുടെ തൊണ്ണൂറാമത്തെ ചിത്രമാണ്
ഭാവന ആദ്യമായി നിര്‍മിക്കുന്ന സിനിമ കൂടിയാണ് 'അനോമി'
ഭാവനയെ റീ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ സാറ ഫിലിപ് എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്
സിനിമയുടെ പ്രമോഷന്റെ ഭാഗമായി മഞ്ജു വാര്യരോടൊപ്പമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറൽ
ഭാവനയും മഞ്ജുവും തമ്മിലുള്ള ഒരു കാഷ്വല്‍ ടോക്കാണ് വീഡിയോയിലുള്ളത്. 'ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കേട്ടോ' എന്ന് മഞ്ജു പറയുന്നു.
ട്രെയിലർ നല്ല രസമുണ്ടായിരുന്നു. നിൻ്റെ ലുക്ക് ഭയങ്കര രസമുണ്ട് കാണാൻ.. പ്രമോഷൻസിലും ഇന്റർവ്യൂസിലും എല്ലാം കാണുമ്പോൾ ഭയങ്കര രസം, ഉമ്മ.. ലവ് യു എന്നും ഭാവനയോട് മഞ്ജു പറയുന്നു
ഭാവനയ്ക്ക് ജീവിതത്തിലും കരിയറിലും ഏറ്റവും അധികം പിന്തുണ നല്‍കുന്നവരില്‍ ഒരാളാണ് മഞ്ജു വാര്യര്‍
റിയാസ് മാരത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം റഹ്‌മാന്‍, ബിനു പപ്പു, ഷെബിൻ ബെൻസൺ തുടങ്ങിയ താരങ്ങളുമുണ്ട്