ശ്രീനിവാസന്‍റെ വിയോഗത്തില്‍ ഉള്ളുലഞ്ഞ് പ്രിയപ്പെട്ടവര്‍
ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള ആളാണ് വിടവാങ്ങിയതെന്നും വിട്ടിട്ട് പോകുമ്പോള്‍ വലിയ സങ്കടമാണ് നിറയുന്നതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്
ശ്രീനിവാസനെ അവസാനമായി കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു
ഒന്നും പ്രതികരിക്കാനാവാത്ത അവസ്ഥയെന്നായിരുന്നു മരണവാര്‍ത്തയറിഞ്ഞ് സത്യന്‍ അന്തിക്കാട് പറഞ്ഞത്
ഒരു നല്ല മനുഷ്യനായിരുന്നു, അദ്ദേഹത്തിന്‍റെ വിയോഗം ഞെട്ടിക്കുന്നതായിരുന്നു എന്നാണ് രജനികാന്ത് പ്രതികരിച്ചത്
‘43 വർഷത്തെ സൗഹൃദമുണ്ട് ശ്രീനിയുമായി; അതിനിടയിൽ ഒരു ചെറിയ നീരസം പോലും ഉണ്ടായിട്ടില്ല. നോണ്‍ സ്റ്റോപ് ചിരിയാണ്’
ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദിയെന്ന് പൃഥ്വിരാജ്
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.