നടി സമാന്ത വിവാഹിതയായി
സംവിധായകൻ രാജ് നിദിമോരുവാണ് വരന്‍
കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
മുപ്പതോളം അതിഥികൾ മാത്രമാണ് ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്
രാജ് നിദിമോരുവും സമാന്തയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു
ഇരുവരും 'ദ് ഫാമിലി മാൻ 2' എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്
കഴിഞ്ഞ വർഷം ഇരുവരും ഒന്നിച്ചുള്ള അവധിയാഘോഷ ചിത്രങ്ങളും പുറത്തുവന്നിരുന്നു
വിവാഹത്തിന് മുന്നോടിയായി സമാന്ത പങ്കുവച്ച പോസ്റ്റും രാജിനൊപ്പമുള്ള ചിത്രവും വലിയ ചർച്ചയായിരുന്നു
2021-ലാണ് സമാന്തയും നടൻ നാഗചൈതന്യയും വേർപിരിഞ്ഞത്
കഴിഞ്ഞ വർഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചിരുന്നു