പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്ര ദർശനം നടത്തി അജിത് കുമാർ
ഭാര്യ ശാലിനിക്കും മകൻ ആദ്വികിനും ഒപ്പമായിരുന്നു താരത്തിന്റെ ക്ഷേത്രസന്ദർശനം
ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങൾ ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു
'അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്
ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി
അജിത്തിന്റെ നെഞ്ചിലെ ടാറ്റൂ ആണ് ആരാധകശ്രദ്ധ നേടിയത്
ദേവീരൂപമെന്നു തോന്നിപ്പിക്കുന്ന ഡിസൈൻ ആണ് അജിത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/shaliniajithkumar2022/