100 കോടി ക്ലബ്ബിൽ ഇടം നേടി 'ഹൃദയപൂർവ്വം'
നിർമാതാക്കളായ ആശിർവാദ് ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്
സിനിമയെ ഏറ്റെടുത്ത എല്ലാവർക്കും നന്ദിയെന്ന് നിർമാതാക്കൾ
ഇതോടെ മോഹന്‍ലാലിന്‍റെ 3 സിനിമകള്‍ 100 കോടി ക്ലബ്ബിൽ ഇടം നേടി
'എമ്പുരാൻ', 'തുടരും', 'ഹൃദയപൂർവ്വം' എന്നിവയാണ് ചിത്രങ്ങള്‍
ഒരു നടന്റെ 3 സിനിമകൾ ഒരേ വർഷം 100 കോടി ക്ലബ്ബിൽ എത്തുന്നത് ഇത് ആദ്യം
'എമ്പുരാൻ' 268 കോടിയും, 'തുടരും' 235 കോടിയും നേടി 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു
'ഹൃദയപൂർവ്വം' ആഗോള കളക്ഷൻ, ബിസിനസ് എന്നിവ ചേർത്താണ് 100 കോടി നേടിയത്
സത്യൻ അന്തിക്കാടിന്റെ ആദ്യ 100 കോടി ക്ലബ്ബ് സിനിമയാണ് 'ഹൃദയപൂർവ്വം'.
ചിത്രം സെപ്റ്റംബർ 26-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ചെയ്യും
മോഹൻലാൽ പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു