അർജുൻ അശോകനെ അഭിനന്ദിച്ച് മംമ്ത മോഹൻദാസ്
'തലവര' സിനിമയിൽ വെള്ളപ്പാണ്ട് രോഗമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അഭിനന്ദനം
സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കിട്ടാണ് മംമ്‌തയുടെ പ്രതികരണം
അർജുൻ അശോകന്‍റെ ധൈര്യത്തെ മംമ്ത പ്രത്യേകം പ്രശംസിച്ചു
വെള്ളപ്പാണ്ട് രോഗമുള്ള പലർക്കും 'തലവര'യിലെ കഥാപാത്രം പ്രചോദനമാകും
സംവിധായകൻ അഖിൽ അനിൽകുമാറിനെയും താരം അഭിനന്ദിച്ചു
രണ്ടാമത്തെ സിനിമയിൽ തന്നെ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തതിനാണ് അഭിനന്ദനം
'തലവര' രോഗം ബാധിച്ചവർ നേരിടുന്ന മാനസിക വെല്ലുവിളികൾ മനോഹരമായി അവതരിപ്പിക്കുന്നു
വെള്ളപ്പാണ്ട് (വിറ്റിലിഗോ) രോഗം ബാധിച്ചതായി മംമ്തയും വെളിപ്പെടുത്തിയിരുന്നു
മംമ്തയുടെ പോസ്റ്റിന് സോഷ്യല്‍ലോകത്ത് നിറഞ്ഞ കൈയ്യടി